കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മൂന്ന് മുസ്ലിം ലീഗ് നേതാക്കളിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. മുസ്ലിംലീഗ് കൂടത്തായി ശാഖ മുൻപ്രസിഡൻറ് വി.കെ. ഇമ്പിച്ചി മോയി, ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് ബാവ ഹാജി, കമ്മിറ്റി അംഗം ഇസ്മയിൽ എന്നിവരിൽനിന്നാണ് കുറ്റ്യാടി സി.ഐ എൻ. സുനിൽകുമാർ ബുധനാഴ്ച മൊഴിയെടുത്തത്. മൂവർക്കും നോട്ടീസ് നൽകി കുറ്റ്യാടി സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുപ്പ്. കൊലപാതക പരമ്പരയിലെ ഒന്നാംപ്രതി ജോളിയെ മൂവരും സഹായിച്ചതായാണ് പൊലീസ് കണ്ടെത്തൽ. പൊന്നാമറ്റം കുടുംബകല്ലറ പൊളിച്ചദിവസം ജോളിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് മൂവരും സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന സൂചന. കേസിൽ അഭിഭാഷകനെ ഏർപ്പാടാക്കാൻ ജോളിക്കൊപ്പം പോയിരുന്നോ എന്നത് സംബന്ധിച്ചെല്ലാം പൊലീസ് ചോദിച്ചു. ടോം തോമസിൻെറ ഉടമസ്ഥതയിലുള്ള പൊന്നാമറ്റം വീടും സ്ഥലവും തട്ടിയെടുക്കാനായി ഇവർ കൂട്ടുനിന്നു എന്ന് അന്വേഷണ സംഘത്തിന് നേരേത്ത വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.