ഒയലമല ചെങ്കൽ ഖനനം: മുഖ്യമന്ത്രിക്ക് വി.എം. സുധീരൻ കത്തയച്ചു

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ കക്കഞ്ചേരി ഒയലമലയിൽ ചെങ്കല്‍ ക്വാറി തുടങ്ങാനുള്ള അനുമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പ്രദേശത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധ സമരത്തിലാണന്നും ഖനനത്തിനെതിരെ ഗ്രാമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ജൈവസമ്പത്ത് നശിപ്പിക്കുകയും, പ്രകൃതിദുരന്തത്തിന് വഴിവെക്കുന്നതുമായ ക്വാറിക്ക് ജിയോളജി വകുപ്പ് നൽകിയ അനുമതി റദ്ദുചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം സുധീരൻ ഒയലമലയിൽ സന്ദർശനം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.