കൽപറ്റ: ഡിസംബര്‍ 26ന് ജില്ലയില്‍ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാനുള്ള ഒരുക്കം വിലയിരുത്തി. ഗ്രഹണം കാണാനായി കൽപറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനം, മീനങ്ങാടി, ചീങ്ങേരിമല എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും. കൽപറ്റയില്‍ 5000ത്തോളം പേര്‍ക്ക് ഗ്രഹണം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. ആദിവാസി സങ്കേതങ്ങളിലും മറ്റും സൂര്യഗ്രഹണം സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. സയന്‍സ് സൻെറര്‍ രണ്ടിടങ്ങളില്‍ കൂടുതല്‍ വ്യക്തമായി സൂര്യഗ്രഹണം കാണാന്‍ ടെലിസ്‌കോപ്, പ്രൊജക്ഷന്‍ സ്‌ക്രീന്‍ എന്നിവ ലഭ്യമാക്കും. ഫില്‍ട്ടര്‍ കണ്ണടകള്‍ ജില്ലയില്‍ ആവശ്യത്തിന് എത്തിക്കും. വലയ സൂര്യഗ്രഹണം പൂർണമായും ദൃശ്യമാകുന്ന വയനാട്ടില്‍ ഗ്രഹണ വീക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. അദീല അബ്ദുല്ല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കൽപറ്റ: വോട്ടർ പട്ടിക പുതുക്കുന്നതു സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഡിസംബര്‍ 23ന് മൂന്നിന് കലക്‌ടറേറ്റില്‍ ചേരും. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ smsksecy@gmail.com എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍: 0471 2517011, 0471 2333701, 9447011901. വൈദുതി മുടങ്ങും പുല്‍പള്ളി സെക്ഷനു കീഴില്‍ വരുന്ന ഏര്യപ്പള്ളി, കാര്യമ്പാടിക്കുന്ന്, താഴെയങ്ങാടി, മൂഴിമല, മരപ്പന്‍മൂല, കാപ്പിക്കുന്ന്, കൊളറാട്ടുകുന്ന്, കല്ലുവയല്‍ ഭാഗങ്ങളിലും കൽപറ്റ, റാട്ടക്കൊല്ലി ഭാഗങ്ങളിലും സുല്‍ത്താന്‍ ബത്തേരി അര്‍മാട്, കുപ്പാടി ഡിപ്പോ, ചെതലയം, വാളാഞ്ചേരി, വേങ്ങൂര്‍ ഭാഗങ്ങളിലും പടിഞ്ഞാറത്തറ ഡിവിഷനിലെ ശാന്തിനഗര്‍, ആലക്കണ്ടി, വാരാമ്പറ്റ ഭാഗങ്ങളിലും ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.