നാദാപുരത്ത് സത്യഗ്രഹം നാളെ

നാദാപുരം: കേന്ദ്ര മതാധിഷ്ഠിത പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ സത്യഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ തിങ്കളാഴ്ച രാവിലെ നാദാപുരത്ത് സത്യഗ്രഹ സമരം നടത്തും. സമരത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ അറിയിച്ചു. പൗരത്വ ഭേദഗതി നിയമം: ലീഗ് പ്രവർത്തകർക്കെതിരെ കേസ് വളയം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ വളയം പൊലീസ് കേസെടുത്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനാണ് പൊലീസ് സ്വമേധയ കേസെടുത്തത്. താമരശ്ശേരി പാലത്തിനടുത്ത് നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത പത്തുപേർക്കെതിരെയാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.