പാലേരി: ശനിയാഴ്ച തെരുവത്ത് മുഹമ്മദ് സാഹിബ് മെമ്മോറിയൽ തണൽ -കരുണ സ്പെഷൽ സ്കൂളിൻെറ ഉദ്ഘാടനം നടക്കുന്ന കടിയങ്ങാട് പാലത്തിനു സമീപം ഇവിടെ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിച്ച വസ്തുക്കളുടെ കച്ചവടവും നടക്കും. ഫാൻസി ഐറ്റംസ്, ഫിനോയിൽ, ഹാൻഡ് വാഷ്, വാഷിങ് പൗഡർ, അലങ്കാര വസ്തുക്കൾ, ഫോട്ടോ ഫ്രെയിം, ചൂല്, തുണിസഞ്ചി, മെഴുകുതിരി, ചോക്ക്, വിവിധതരം അച്ചാറുകൾ തുടങ്ങിയവയാണ് വിൽപനക്കുണ്ടാവുക. കൂടാതെ കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ ചായക്കടയും നടത്തുന്നുണ്ട്. കുട്ടികൾക്ക് നൽകിയ തൊഴിൽ പരിശീലനത്തിലൂടെയാണ് സാധനങ്ങൾ ഉണ്ടാക്കിയത്. ഇവരുടെ കാമ്പസിലെ കട സ്ഥിരം സംവിധാനമാക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.