പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുത്​ ^എം.ഇ.എസ്

പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുത് -എം.ഇ.എസ് കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് എം.ഇ.എസ് ജില്ല താലൂക്ക്, യൂത്ത് കമ്മിറ്റികളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രഫ. വി. കുട്ടൂസ, പി.ടി. ആസാദ്, ടി.പി.എം. സജൽ മുഹമ്മദ്, അഡ്വ. പി. ജമാൽ, ജമാൽ കോരങ്ങോട്ട്, എ.സി. അബ്ദുൽ അസീസ്, വി.പി. മുഹമ്മദ് ബഷീർ, എൻ.കെ. അബൂബക്കർ, വി. ഹാഷിം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.ടി.എം. അഷ്റഫ് സ്വാഗതവും കെ.എം.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.