സൈലെക്സ് വാർഷിക സമ്മേളനം

കോഴിക്കോട്: സ്റ്റുഡൻറ്സ് അസോസിയേഷൻ ഓഫ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി ദക്ഷിണേന്ത്യയിലെ പാരാമെഡിക്കൽ കോളജുകളെ ഉൾപ്പെടുത്തി നടത്തുന്ന 'സൈലെക്സ്' വാർഷിക സമ്മേളനം മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൻെറ നേതൃത്വത്തിൽ ഡിസംബർ 13, 14 തീയതികളിൽ മലബാർ മറീന കൺവെൻഷൻ സൻെററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറു സെമിനാർ സെക്ഷനുകൾ ഉണ്ടാകും. ലബോറട്ടറി രംഗത്തെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. പി.ജി വിദ്യാർഥികളുടെ ഇ-പോസ്റ്റർ പ്രസേൻറഷൻ, യു.ജി വിദ്യാർഥികളുടെ ഓറൽ പ്രസേൻറഷൻ, ക്വിസ്, കലാപരിപാടികൾ എന്നിവ നടക്കും. നീരജ എസ്. നായർ, മുഹമ്മദ് ഷാമിൻ, അലൻ ടോം വർഗീസ്, ബെഞ്ചേൺ ചാലിശ്ശേരി, സ്നേഹ വിശ്വനാഥ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.