വിദ്യാർഥി യൂനിയൻ നേതാക്കൾക്ക് വിദേശ പരിശീലനം ഒഴിവാക്കണം -കാമ്പസ് ഫ്രണ്ട്

കോഴിക്കോട്: പരിശീലനത്തിനെന്ന പേരിൽ ഗവ. കോളജ് യൂനിയൻ ഭാരവാഹികളെ ലണ്ടനിൽ കൊണ്ടുപോകുന്നത് ധൂർത്താണെന്നും തീരുമാനത്തിൽനിന്നു സർക്കാർ പിൻവാങ്ങണമെന്നും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.എസ്. മുസമ്മിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ജനങ്ങൾ മുമ്പെങ്ങുമില്ലാത്ത ബുദ്ധിമുട്ട് അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാറിൻെറ ഈ ധൂർത്തെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.