കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പരീക്ഷക്ക് മുൻവർഷത്തെ ചോദ്യപേപ്പർ. തിങ്കളാഴ്ച നടന്ന ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ആവർത്തിച്ചത്. 'എജുക്കേഷൻ ഇൻ കണ്ടംപററി ഇന്ത്യ' എന്ന പേപ്പറിനാണ് കഴിഞ്ഞ വർഷത്തെ േചാദ്യപേപ്പർ ഇത്തവണയും വിദ്യാർഥികൾക്ക് ലഭിച്ചത്. ചോദ്യങ്ങൾ മാത്രമല്ല 2017 അഡ്മിഷൻ എന്നതുപോലും മാറ്റിയിട്ടില്ല. ചോദ്യങ്ങളുെട നമ്പർ ക്രമവും മുൻവർഷത്തേതുതന്നെ. കഴിഞ്ഞവർഷം 2018 ഡിസംബർ എന്നുണ്ടായിരുന്ന ഹെഡ് ലൈൻ ഇപ്പോൾ ലഭിച്ച ചോദ്യപേപ്പറിൽ 2019 നവംബർ എന്നാണുള്ളത് എന്നതുമാത്രമാണ് മാറ്റം. മുൻവർഷത്തെ ചോദ്യേപപ്പർ ഉപയോഗിച്ച് വീണ്ടും പരീക്ഷ നടത്തിയതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.