പാട്ടുപാടി വിനോദും അനുകരിച്ച്​ നിർമലും

േകാഴിക്കോട്: സ്നേഹാക്ഷരത്തിൻെറ സാക്ഷാത്കാര വേദിയിൽ കാണികളെ കൈയിലെടുത്ത് സിനിമ താരങ്ങളായ വിനോദ് കോവൂരും നിർമൽ പാലാഴിയും. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രതിനിധിയായാണ് എത്തിയതെങ്കിലും 90 ശതമാനവും മാധ്യമത്തെയാണ് താൻ പ്രതിനിധാനം ചെയ്യുന്നതെന്ന് പറഞ്ഞ് തുടങ്ങിയ വിനോദ് പ്രസംഗത്തിനു പകരം കാണികൾക്കായി ഗൃഹാതുരതയുണർത്തുന്ന 12 വരി കവിതയാണ് ചൊല്ലിയത്. പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ... എന്നുതുടങ്ങുന്ന കവിത ചൊല്ലിത്തീർന്നതും സദസ്സിൽ നീണ്ട കൈയടി. സദസ്സു മുഴുവൻ വിനോദും നീരജും കീഴടക്കിയെന്ന പരിഭവം പറഞ്ഞുതുടങ്ങിയ നിർമൽ പാലാഴി, പഴയ കോഴിക്കോട്ടുകാരൻ ബാബുവേട്ടനായി പുനരവതരിച്ചു. 'ഇങ്ങളെന്ത് വെർപ്പിക്കലാണ് ബാബ്വേട്ടാ' എന്ന് പറഞ്ഞതും നിർമലിനെയും കാണികൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. തുടർന്ന് സിദ്ദീഖ്, സായ് കുമാർ, മോഹൻലാൽ, മമ്മൂട്ടി എന്നിവരുെട ശബ്ദവും നിർമൽ അനുകരിച്ചു. ദാനം നൽകുന്നതുപോലെ താക്കോൽ നൽകാതെ അംഗീകാരമായി പുരസ്കാരമെന്നപോലെ ഫലകം നൽകിയ നടപടി അഭിനന്ദനീയമാണെന്ന് നീരജ് മാധവനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.