കേരളത്തിൻെറ പുനർനിർമാണത്തിന് പഠന ഗവേഷണങ്ങൾ അനിവാര്യം- കോഎർത്ത് കോൺക്ലേവ് കോഴിക്കോട്: പ്രളയങ്ങൾ തകർത്ത കേരളത്തിൻെറ പുനർനിർമാണത്തിന് പ്ലാനർമാരും ആർകിടെക്റ്റുകളും സിവിൽ എഞ്ചിനീയർമാരും ഉൾപ്പെടുന്ന വിദഗ്ധരുടെ പഠന ഗവേഷണങ്ങൾ അനിവാര്യമാണെന്ന് കോഎർത്ത് കോൺക്ലേവ്. കേരളത്തിൻെറ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ നിർമാണ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാനാകുന്ന രീതികളും അനിവാര്യമാണ്. അതിനാൽ കേരളത്തിൻെറ പുനർനിർമാണത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് വിശദമായ ചർച്ചകളും പഠന ഗവേഷണങ്ങളും നടത്താൻ സർക്കാർ തയാറാകണമെന്നും കോൺക്ലേവിൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു. ആര്‍ക്കിടെക്റ്റുകളുടേയും സിവില്‍ എഞ്ചിനീയേഴ്‌സിൻെറയും കൂട്ടായ്മയായ കോഎര്‍ത്തും സോളിഡാരിറ്റി യൂത്ത്മൂവ്‌മൻെറും സംയുക്തമായി ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് കോഎര്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവിൽ ജില്ലാകലക്ടര്‍ എസ്. സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള അധ്യക്ഷത വഹിച്ചു. അര്‍ബന്‍ ഡിസൈനർ പ്രഫ കെ.ടി രവീന്ദ്രന്‍, എന്‍വിയോണ്‍മെന്റല്‍ പ്ലാനർ പ്രശാന്ത് ഹെഡാവോ, മോഹന്‍ റാവു, ആര്‍കിടെക്റ്റ് സന്ദീപ് വിര്‍മാനി, സുഹാസിനി അയ്യര്‍ എന്നിവര്‍ പരിപാടിയില്‍ വിഷയങ്ങളവതരിപ്പിച്ചു. പ്രത്യേക ക്ഷണിതാക്കളായി ആര്‍ക്കിടെക്റ്റുകളായ ബെയ്‌ലി മേനോന്‍, വിനോദ് കുമാര്‍ എന്നിവർ കേരളത്തിൻെറ സുസ്ഥിര വികസനത്തെക്കുറിച്ച ചർച്ച നിയന്ത്രിച്ചു. കോഎർത്ത് കോൺക്ലേവ് ഡയറക്ടർ ആബിദ് റഹിം പ്രോഗ്രാം വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മുഈനുദ്ദീൻ അഫ്സൽ സ്വാഗതവും കോൺക്ലേവ് ജനറൽ കൺവീനർ മാഹിർ ആലം നന്ദിയും പറഞ്ഞു. അടുത്ത് മരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും പെരിങ്ങമല പരിസ്ഥിതി സമരനായകനുമായ ഡോ.എം കമറുദ്ദീൻ കുഞ്ഞിനുള്ള കോഎർത്ത് പരിസ്ഥിതി പുരസ്കാരം മകന് എം.കെ രാഘവൻ എം.പി കൈമാറി. സ്പെയിനിൽ നിന്നുള്ള ലാ എസ്കാൻറല പുറത്തിറക്കി ലാമിറ്റ് വിതരണം നടത്തുന്ന സോളാർ പ്രൂഫിൻെറ ഇന്ത്യയിലെ ലോഞ്ചിംഗ് കമ്പനി പ്രതിനിധി ഇസ്മായീൽ വിസെഡോ നിർവഹിച്ചു. കോഎര്‍ത്തും സോളിഡാരിറ്റിയും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, ലാമിറ്റ്, ഫ്രെയിംടെക്, ട്രുടെഫ് എന്നിവരുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.