ജമാഅത്തെ ഇസ്​ലാമി വനിതസംഗമം 10ന്​

കോഴിക്കോട്: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ 'മനുഷ്യാവകാശം ജന്മാവകാശം' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വനിത സംഗമം ഈമാസം 10ന് ഉച്ചക്ക് രണ്ടിന് നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കും. വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര, ഡോ. ഷേർലി വാസു, ഭാഗ്യവതി വാളയാർ, ശാരിക പള്ളത്ത്, എം.ജി. മല്ലിക, മൃദുല ഭവാനി, ഫൗസിന, അഡ്വ. ഫരീദ, അഫീദ അഹ്മദ്, മുനീസ അമ്പിലത്തറ, ശീതൾ ശ്യം, പി. റുക്സാന, സഫിയ അലി എന്നിവർ പെങ്കടുക്കും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻറ് സി.വി. ജമീല അധ്യക്ഷത വഹിക്കും. മനുഷ്യൻെറ ജീവനും ആത്മാഭിമാനത്തിനും വിലയില്ലാത്തവിധം അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വിവിധ ഭാഗങ്ങളിൽനിന്ന് 1200ലധികം സ്ത്രീകളെ കോർത്തിണക്കി വനിത സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ സി.വി. ജമീല, ജില്ല പ്രസിഡൻറ് ആർ.സി. സാബിറ, സെക്രട്ടറി സക്കീന കക്കോടി, പി.ആർ സെക്രട്ടറി റഹ്മ കരീം, സെക്രേട്ടറിയറ്റ് അംഗം പി.പി. ജമീല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.