കൂടത്തായി: വ്യാജ ഒസ്യത്ത് കേസില്‍ മുന്‍ സി.പി.എം നേതാവ് മനോജ് തുടര്‍ റിമാന്‍ഡില്‍

താമരശ്ശേരി: ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതിന് പിടിയിലായ സി.പി.എം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി തട്ടൂര്‍പൊയില്‍ കെ. മനോജിനെ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ശനിയാഴ്ച താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ റിമാന്‍ഡില്‍ വിട്ടു. അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നു കേസുകളില്‍കൂടി മുഖ്യപ്രതി ജോളിക്കായി താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. പൊന്നാമറ്റം ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ഒന്നരവയസ്സുകാരി ആല്‍ഫൈന്‍ വധക്കേസുകളിലാണ് ജോളിയുടെ അഭിഭാഷകന്‍ കെ. ഹൈദര്‍ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യഹരജി ഫയല്‍ ചെയ്തത്. മൂന്നു ജാമ്യാപേക്ഷകള്‍ക്കെതിരെയും അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന്‍ തിങ്കളാഴ്ച തടസ്സഹരജി സമര്‍പ്പിക്കും. അന്നമ്മ വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച തള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.