യു.ഡി.എഫ് കലക്ടറേറ്റ് ധർണ 12ന്

കോഴിക്കോട്: ഇടതുമുന്നണി ഭരണം കേരളത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്നും സർക്കാറിൻെറ സാമ്പത്തികമായ പാഴ്ച്ചെലവുകളും ധൂർത്തും സംസ്ഥാനത്തെ കടക്കെണിയിൽ കുടുക്കിയെന്നും യു.ഡി.എഫ് ജില്ല യോഗം കുറ്റപ്പെടുത്തി. ഡിസംബർ 12ന് കലക്ടറേറ്റിലേക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തും. ധർണ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ എം.എ റസാഖ്, ഉമ്മർ പാണ്ടികശാല, എൻ. സുബ്രഹ്മണ്യൻ, എൻ.സി അബൂബക്കർ, അഡ്വ. പി.എം നിയാസ്, കെ.എ. കാദർ, അഹമ്മദ് പുന്നക്കൽ, എൻ.വി. ബാബുരാജ്, കെ.പി. രാധാകൃഷ്ണൻ, മനോജ് ശങ്കരനെല്ലൂർ, പി. മൊയ്തീൻ, കെ. രാമചന്ദ്രൻ, എസ്.പി. കുഞ്ഞമ്മദ്, ശരത് മോഹൻ, കെ. മൊയ്തീൻ കോയ, എം.എ. മജീദ്, റഷീദ് വെങ്ങളം, നൊച്ചാട് കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.