കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിക്കു മുന്നിൽ പോസ്റ്റ്മോർട്ടം കാത്ത് ആശുപത്രിയിലെ പഴയ ആംബുലൻസ്. രണ്ടു വർഷത്തോളമായി പോസ്റ്റ്മോർട്ടം സൻെററിനു മുന്നിലാണ് ഇത് ഇട്ടിരിക്കുന്നത്. കണ്ടംചെയ്ത് വിൽക്കാൻ വിധിയെഴുതിയിട്ടും പൊളിച്ചുകൊണ്ടുപോകാതെ പോസ്റ്റ്മോർട്ടം സൻെററിൻെറ മുറ്റത്ത് പരിമിത സ്ഥലം അപഹരിച്ചാണ് ഇത് കിടക്കുന്നത്. പൊളിക്കാൻ നടപടികളായാൽതന്നെ വാഹനം പൊളിച്ച് പാർട്സുകൾ ഏറ്റിക്കൊണ്ടുപോകാനേ വഴിയുള്ളൂ. കാരണം പോസ്റ്റ്മോർട്ടം സൻെററിലേക്കുള്ള റോഡ് ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിക്ക് കെട്ടിടം പണിയുന്നത്. ഇരുനില കെട്ടിടം പൂർത്തിയായാൽ കെട്ടിടത്തിന് അകത്തുകൂടി വഴിയുണ്ടാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, മാസങ്ങളായി കെട്ടിടനിർമാണ പ്രവൃത്തി സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോൾ മൃതദേഹമടക്കം ചുമന്നുകൊണ്ടുപോകുകയാണ്. കെട്ടിട നിർമാണം തുടങ്ങുംമുമ്പ് നിർത്തിയിട്ട ആംബുലൻസ് കെട്ടിവലിച്ച് പുറത്തേക്കു മാറ്റിയിരുന്നെങ്കിൽ പോസ്റ്റ്മോർട്ടം സൻെററിനു മുന്നിലെ തടസ്സം ഒഴിവാകുമായിരുന്നെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.