സൂപ്പർ മാർക്കറ്റ്​ വഴി മരുന്നു​ വിൽപന; പ്രൈവറ്റ് ഫാർമസിസ്​റ്റ്​ അസോസിയേഷൻ മാർച്ച്​ നടത്തി

കോഴിക്കോട്: സൂപ്പർ മാർക്കറ്റുകൾ വഴിയും അംഗൻവാടി-ആശാവർക്കർമാർക്കും മരുന്നു വിൽക്കാൻ അനുവാദം നൽകുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻെറ നേതൃത്വത്തിൽ ആദായ നികുതി ഓഫിസ് മാർച്ച് നടത്തി. ആദായ നികുതി ഒാഫിസിനുമുന്നിൽ എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ആകാശ് മരതകം അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.പി. സുലൈമാൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ. രാജീവ്, നാസർ എസ്റ്റേറ്റ്മുക്ക്, കെ. സുരേഷ് കുമാർ, പി. സതീശൻ, പി. പ്രവീൺ, പി. പ്രജിത്ത്, ജെ. രഞ്ജിത്ത് വിജയൻ, വി.ജെ. അക്ഷയ്, പി. ഷറഫുന്നീസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.