കോഴിക്കോട്: കായികമേഖലയുമായി ബന്ധപ്പെട്ട . കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുക, കായിക ഉപകരണങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് കോഴിക്കോട് സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്മൻെറ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് (കിഡ്‌കോ) രൂപം നല്‍കിയത്. സ്വിമ്മിങ്പൂള്‍, ഫുട്‌ബാള്‍ സ്‌റ്റേഡിയം, ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, ഇന്‍ഡോർ കോര്‍ട്ട്, ഔട്ട്ഡോർ-ഇൻഡോർ ജിംനേഷ്യം എന്നിവയുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കിയാണ് കിഡ്‌കോ രൂപവത്കരിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകളോടുകൂടിയാണ് നിര്‍മാണ രീതി. എൻ.ഐ.ടിയില്‍നിന്നുള്ള വിദഗ്ധരും ഡോക്ടര്‍മാരും മറ്റും ഉള്‍പ്പെടുന്ന സംഘം വിശദ റിപ്പോര്‍ട്ട് തയാറാക്കി ഓരോ കായിക ഇനത്തിനും ആവശ്യമായ സൗകര്യങ്ങളോടുകൂടിയ കളിസ്ഥലങ്ങളും വ്യായാമ സ്ഥലങ്ങളുമാണ് ഒരുക്കുന്നത്. ജില്ലാ സ്പോട്സ് കൗൺസിലിൻെറ അമരക്കാരനായിരുന്ന കെ.ജെ. മത്തായി പ്രസിഡൻറായ കിഡ്കോ ഡയറക്ടർ ബോർഡിൽ മുൻ സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, പ്രമുഖ കായിക സംഘാടകർ, മുൻ കായികതാരങ്ങൾ, കായിക അധ്യാപകർ, കായിക അസോസിയേഷൻ ഭാരവാഹികൾ എന്നിവർ അംഗങ്ങളാണ്. ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തനം തുടങ്ങിയ കിഡ്കോയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്തദിവസം നടക്കും. www.kidcokozhikode.com എന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.