ആ കണ്ണുകളിനിയും വെളിച്ചം പകരും ശിവദാസ​െൻറ അന്തിമാഭിലാഷം പൂർത്തിയാക്കി ബന്ധുക്കൾ

ആ കണ്ണുകളിനിയും വെളിച്ചം പകരും ശിവദാസൻെറ അന്തിമാഭിലാഷം പൂർത്തിയാക്കി ബന്ധുക്കൾ *മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളജിന് പന്തീരാങ്കാവ്: മരണശേഷം നേത്രങ്ങളും ശരീരവും ദാനം ചെയ്യണമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും ശിവദാസൻ നേരേത്ത പറഞ്ഞുറപ്പിച്ച അഭിലാഷമായിരുന്നു. ആ അന്തിമാഭിലാഷം ബന്ധുക്കൾ നിറവേറ്റിയതോടെ മരണശേഷം ശരീരം പഠനാവശ്യങ്ങൾക്ക് ദാനം ചെയ്യുന്ന പ്രദേശത്തെ ആദ്യ മാതൃകയായി മാറി പെരുമണ്ണ വള്ളിക്കുന്ന് പറമ്പിൽ ശിവദാസൻ (64). ആശാരിപ്പണിക്കാരനായിരുന്ന അദ്ദേഹം എതാനും ദിവസം മുമ്പാണ് രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ചികിത്സക്കിടയിൽ ശനിയാഴ്ച രാത്രി മരിച്ചതോടെ ബന്ധുക്കൾ ശിവദാസൻെറ ആഗ്രഹം നിറവേറ്റുകയായിരുന്നു. കണ്ണുകൾ ഉടൻതന്നെ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് നൽകി. ബന്ധുക്കളുടേയും നാട്ടുകാരുടേയും അന്തിമോപചാരത്തിനുശേഷം ഞായറാഴ്ച മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിന് പഠനാവശ്യാർഥം കൈമാറി. ശിവദാസൻെറ മക്കളായ ശികോഷ്, ശിമേഷ് എന്നിവർ അനാട്ടമിവിഭാഗം മേധാവി ഡോ. ജയശ്രീക്ക് മൃതദേഹം കൈമാറി. ചടങ്ങിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേമനാഥ്, കെ. അബിജേഷ്, ഇ.കെ. സുബ്രഹ്മണ്യൻ, എം. മോഹനൻ, സി.കെ. വേലായുധൻ എന്നിവരും ശിവദാസൻെറ സഹോദരൻ വി.പി. രവീന്ദ്രൻ ഉൾപ്പെടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.