കുറ്റ്യാടി: മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സൻെറർ മുക്ക്-. മന്ത്രി ടി.പി. രാമകൃഷ്ണന് നൽകിയ നിവേദനത്തിൻെറ അടിസ്ഥാനത്തിൽ പൊതുമേഖല സ്‌ഥാപനമായ 'സിൽക്' അധികൃതർ സ്ഥലത്തെത്തിയിരുന്നു. എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിട്ടുണ്ട്. പാലം യാഥാർഥ്യമാക്കുമെന്ന് വകുപ്പുമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കടന്തറപ്പുഴയിൽ കാലങ്ങളായി ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ പാലമില്ലാത്തതു തടസ്സമാണ്. വിദ്യാർഥികളടക്കമുള്ളവർ അപകടകരമായ തൂക്കുപാലത്തിലൂടെയാണ് പുഴ കടക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. സൻെറർ മുക്ക് മദ്റസയിൽ ചേർന്ന ബഹുജന കൺവെൻഷനിൽ വാർഡ് മെംബർ ബീന ആലക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആവള ഹമീദ്, പി.സി. വാസു, മനോജൻ മരുതേരി, കെ.സി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആവള ഹമീദ് (ചെയർ), മനോജൻ മരുതേരി (കൺ), റഫീഖ് അലി (ജോ. കൺ), കെ.സി. സൈനുദ്ദീൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.