മേപ്പയൂർ: അപകടങ്ങളെ തരണം ചെയ്ത് രക്ഷനേടുന്നതിന് വിദഗ്ധ അറിവുകൾ പഠിച്ചെടുക്കുകയാണ് മേപ്പയൂർ വൊക്കേഷനൽ ഹയർ സെ ക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വളൻറിയർമാർ. കിണറ്റിൽ വീണാൽ, തീ പിടിത്തമുണ്ടായാൽ, ജലാശയങ്ങളിൽ മുങ്ങിത്താഴുന്ന അവസരങ്ങൾ എന്നിവയിൽനിന്ന് രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമുള്ള മാർഗങ്ങളാണ് വിദ്യാർഥികൾ സ്വായത്തമാക്കിയത്. വിദ്യാലയത്തിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻെറ ത്രിദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് ഫയർ ആൻഡ് റെസ്ക്യൂ വകുപ്പുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിജു കൂത്താളി, ഹോം ഗാർഡ് അജീഷ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. രാജീവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എം. സുധാകരൻ, സ്കൗട്ട് അസി. സ്റ്റേറ്റ് കമീഷണർ രാമചന്ദ്രൻ, പി. ബാലകൃഷ്ണൻ, ടി.എം. സലീന ബീഗം, എ. സുഭാഷ് കുമാർ, ശ്രീനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.