നന്മണ്ട: 43ാമത് തളി അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് കൊടിയേറി. ഭജനമഠത്തിൽ വെച്ചു നടന്ന കൊടിയേറ്റ് ചടങ്ങിന് ഗുരുസ ്വാമിമാരായ കരിപ്പാല ഭാസ്കരൻ നായർ, തൊലീറ്റിയിൽ ദാമോദരൻ നായർ, ചെലപ്പുറത്ത് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. ഡിസംബർ നാലിന് രാവിലെ അഞ്ചിന് ഗണപതി ഹോമം, ആറിന് ഉഷപൂജ, 10ന് ഇളനീർക്കുല വരവ്, ഒരു മണി അന്നദാനം, മൂന്ന് മണി പാലക്കൊമ്പ് നാട്ടൽ, അഞ്ച് മണി പാലക്കൊമ്പ് എഴുന്നള്ളിപ്പിന് പുറപ്പെടൽ എന്നിവ നടക്കും. പാലക്കൊമ്പ് എഴുന്നള്ളിപ്പ് നന്മണ്ട അലച്ചാട്ട് ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി തളി ഭജനമഠത്തിലെത്തും. 6.30 മുതൽ ഒമ്പത് മണി വരെ സ്വരഗംഗ നന്മണ്ട അവതരിപ്പിക്കുന്ന ഭക്തിഗാനാഞ്ജലി, 9.30ന് നൃത്തസന്ധ്യ, രാത്രി 12ന് പൂജ, ഒരു മണിക്ക് അയ്യപ്പൻ പാട്ട്, മൂന്നിന് കനലാട്ടം, പുലർച്ച നാലിന് തിരി ഉഴിച്ചിൽ, അഞ്ചിന് വെട്ടും തടവും, ആറിന് ഗുരുതി തർപ്പണത്തോടെ മഹോത്സവം സമാപിക്കും. ഇന്നത്തെ പരിപാടി നന്മണ്ട എ.യു.പി സ്കൂൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട വെസ്റ്റ് - ഈസ്റ്റ് സംയുക്ത കുടുംബ സംഗമം: ഉദ്ഘാടനം -9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.