സംഗീതത്തെ തൊട്ടറിഞ്ഞ് വടകര

വടകര മ്യൂസിക് വെല്‍ഫെയര്‍ അസോസിയേഷൻെറ സംഗീതോപകരണ പ്രദര്‍ശനം ഇന്നും തുടരും വടകര: മുൻതലമുറകൾക്ക് പാട്ടിൻെറ പാലാഴി തീര്‍ത്ത ഒരുപിടി സംഗീത ഉപകരണങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തി സംഗീതജ്ഞരുടെ കൂട്ടായ്മയായ വടകര മ്യൂസിക് വെല്‍ഫെയര്‍ അസോസിയേഷന്‍. വടകര ടൗണ്‍ഹാളില്‍ ഒരുക്കിയ പ്രദര്‍ശന പവലിയനിലെ വിവിധതരം സംഗീത ഉപകരണങ്ങള്‍ കാണികള്‍ക്ക് കൗതുകം പകര്‍ന്നു. ലളിതമെന്ന് കരുതുന്ന വുഡന്‍ ഡോ മുതല്‍ തിരമാലകളുടെ ശബ്ദമുണ്ടാക്കുന്ന വേവ് സൗണ്ട് ഡ്രം വരെ ഉണ്ടായിരുന്നു. ബാവുള്‍ ഗായകരുടെ സ്വന്തം ഏക് താര, കാശ്മീര്‍ താഴ്വരയുടെ സന്തൂര്‍, രാവണ വീണയെന്ന് വിളിപ്പേരുള്ള സാരംഗി, സിത്താറും സരോദും ഹാര്‍മോണിയവും എക്കോഡിയനും ഉള്‍പ്പെട്ട പൗരസ്ത്യവും പാശ്ചാത്യവും നാടനുമായ നിരവധി താള-തന്ത്രി-സുഷിര വാദ്യോപകരണങ്ങളാണ് പവലിയനില്‍ സജ്ജമാക്കിയിട്ടുള്ളത്. പ്രദര്‍ശനത്തിെനത്തുന്നവരില്‍ വിസ്മയം ജനിപ്പിക്കുന്ന ഇവ അടുത്തുനിന്നു കാണാന്‍ അവസരം കിട്ടിയതിലെ സന്തോഷമാണ് പ്രദര്‍ശന നഗരിയിെലത്തിയവരെല്ലാം പങ്കുവെച്ചത്. വടകരയിലെയും പരിസരത്തെയും വിദ്യാലയങ്ങളിലെ നിരവധി വിദ്യാര്‍ഥിനി വിദ്യാർഥികളാണ് പ്രദര്‍ശനം കാണാനും സംഗീത ഉപകരണങ്ങളെ പറ്റി മനസ്സിലാക്കാനും ടൗണ്‍ഹാളിെലത്തിയത്. സംഗീത കലാകാരന്മാരുടെ ക്ഷേമസംഘടനയായ വടകര മ്യൂസിക് വെല്‍ഫെയര്‍ അസോസിയേഷൻെറ പരിപാടിയായ 'ചാന്ദിനി രാത്' സംഗീതനിശയുടെ മുന്നോടിയായിട്ടാണ് പ്രദര്‍ശനം. മുഹമ്മദ് റഫി, കിഷോര്‍, ലത മങ്കേഷ്കര്‍ എന്നിവരുടെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ സംഗീതനിശ ഏറെപേരെ ആകര്‍ഷിച്ചു. ഞായറാഴ്ച വൈകീട്ട് പ്രമുഖ ഗസല്‍ ഗായകന്‍ ഷഹബാസ് അമൻെറ ഗസല്‍ നൈറ്റും അരങ്ങേറും. സംഗീത ഉപകരണങ്ങളുടെ പ്രദര്‍ശനം ഞായറാഴ്ച തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.