ക്രിസ്മസ്-പുതുവത്സരാവധി; െതക്കൻ േകരളത്തിലേക്ക് ഇത്തവണയും യാത്ര കഠിനം

-പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ആർ.ടി.സി ബസുകളിൽ ടിക്കറ്റില്ല -ഡിസംബർ 19 മുതൽ ട്രെയിൻ ടിക്കറ്റും ലഭ്യമല്ല ബംഗളൂ രു: ക്രിസ്മസ്-പുതുവത്സരാവധിക്ക് ഇനിയും മൂന്നാഴ്ചകൂടിയുണ്ടെങ്കിലും നാടുപിടിക്കാൻ ഇത്തവണയും ബംഗളൂരുവിലെ മലയാളികൾ പാടുപെടും. ക്രിസ്മസ് അവധിക്ക് ഏറ്റവും കൂടുതൽ തിരക്കുള്ള ഡിസംബർ 20,21 തീയതികളിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ തെക്കൻ കേരളത്തിലേക്ക് പോകുന്നവരാണ് ഇത്തവണയും കൂടുതലായി വലയുക. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള കേരള ആർ.ടി.സിയുടെ ഷെഡ്യൂൾ ബസുകളിലെ ടിക്കറ്റുകൾ ഏതാണ്ട് എല്ലാം കാലിയിട്ടുണ്ട്. കുറഞ്ഞ സീറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കർണാടക ആർ.ടി.സി എറണാകുളത്തേക്ക് ഉൾപ്പെടെ അധിക സർവിസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അവയിലും ടിക്കറ്റുകൾ വേഗത്തിൽ തീരുകയാണ്. തെക്കൻ കേരളത്തിലേക്കുള്ളവർ കൂടുതലായി ട്രെയിനാണ് ആശ്രയിക്കുന്നതെങ്കിലും ഡിസംബർ 19 മുതൽ അവധി ഡിസംബർ 31വരെയും ബംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ഒരു ട്രെയിനിലും ടിക്കറ്റ് ലഭ്യമില്ല. തത്കാൽ കിട്ടിയാൽ കിട്ടിയെന്ന അവസ്ഥയാണുള്ളത്. ക്രിസ്മസ് അവധിയിലെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ കൂടുതലുള്ള ഡിസംബർ 21ന് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. പലപ്പോഴും അവസാന നിമിഷം സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുന്നത് ആളുകൾ കുറയാൻ കാരണമാകാറുണ്ട്. ഡിസംബർ 20, 21 തീയതികളിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ മലബാർ ജില്ലകളിലേക്കുള്ള കേരള ആർ.ടി.സിയുടെ ഷെഡ്യൂൾ ബസുകളിൽ ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്. ഇവയും അടുത്ത ഒരാഴ്ചക്കുള്ളിൽ തീരും. എന്നാൽ, ഡിസംബർ 20, 21 തീയതികളിൽ പാലക്കാട്, കോട്ടയം തുടങ്ങിയ ഭാഗങ്ങളിലേക്ക് കേരള ആർ.ടി.സിയുടെ ടിക്കറ്റുകൾ എല്ലാം തീർന്നു. കർണാടക ആർ.ടി.സിയുടെ ബസുകളിലും കുറഞ്ഞ ടിക്കറ്റുകൾ മാത്രമാണുള്ളത്. 20, 21 തീയതികളിൽ തൃശ്ശൂർ, എറണാകുളം ഭാഗത്തേക്ക് കേരള ആർ.ടി.സിയുടെ ഉച്ചക്കുള്ള ബസുകളിലാണ് ടിക്കറ്റുള്ളത്. 22, 23 തീയതികളിൽ ഇപ്പോൾ ടിക്കറ്റുകൾ ലഭ്യമാണ്. അടുത്ത ഒരാഴ്ചക്കുള്ളിൽ ലഭ്യമായ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കേണ്ടിവരും. വാടക സ്കാനിയ ഉൾപ്പെടെ സർവിസ് നിർത്തിവെച്ചതും കേരള ആർ.ടി.സിക്ക് ഉത്സവ സീസണിൽ നഷ്ടം ഉണ്ടാക്കുകയാണ്. 20, 21 തീയതികളിൽ തെക്കൻ കേരളത്തിലേക്ക് സേലം വഴി കേരള ആർ.ടി.സി കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ വൻതുക നൽകി സ്വകാര്യ ബസുകളിൽ നാടു പിടിക്കേണ്ടിവരും. എറണാകുളം ഭാഗത്തേക്ക് 2500 രൂപ മുതൽ 3000 രൂപവരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ബാനസ് വാടി-കൊച്ചുവേളി ഹംസഫർ, കെ.എസ്.ആർ- കന്യാകുമാരി എക്സ്പ്രസ്, യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ്, കെ.എസ്.ആർ-കൊച്ചുവേളി എക്സ്പ്രസ് തുടങ്ങിയ നാട്ടിലേക്കുള്ള ട്രെയിനുകളിലൊന്നിലും ഡിസംബർ 19 മുതൽ വർഷാവസാനം വരെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റും കടന്നുപോയിട്ടുണ്ട്. എറണാകുളത്തേക്ക് ഡിസംബർ 20ന് കർണാടക ആർ.ടി.സി ഏഴ് അധിക ബസ് സർവിസുകൾ പ്രഖ്യാപിച്ചതിൽ 20ൽ അധികം സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ടിക്കറ്റുകൾ തീരുന്നമുറക്ക് അധിക സർവിസ് ഇടുമെന്നാണ് കർണാടക ആർ.ടി.സി അറിയിച്ചിരിക്കുന്നത്. കേരള ആർ.ടി.സി ഇപ്പോഴും 20, 21 തീയതികളിൽ സ്പെഷൽ സർവിസ് പ്രഖ്യാപിച്ചിട്ടില്ല. -സ്വന്തം ലേഖകൻ ബാലറ്റ് പേപ്പറിലേക്ക് മടങ്ങാം.., പദയാത്രയുമായി ഒങ്കാർ സിങ് -ഇതിനോടകം 6500ൽ അധികം കിേലാമീറ്ററാണ് ഈ ഉത്തരാഖണ്ഡുകാരൻ പിന്നിട്ടത് ബംഗളൂരു: ഒരു പെട്ടിയും അതിന് മുകളിൽ ഇന്ത്യൻ പതാകകളും കൈയിൽ ബാലറ്റിലേക്ക് മടങ്ങൂ എന്നെഴുതിയ നോട്ടീസുമായി തൊപ്പിവെച്ച് നടന്നുനീങ്ങുന്ന ഒരാൾ. കണ്ടാൽ ആരും ചോദിക്കും ഇയാൾക്കിതെന്തിൻെറ സുക്കേടാണെന്ന്. എന്നാൽ, അടുത്തറിയുമ്പോഴാണ് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് സംസ്ഥാനങ്ങൾ താണ്ടിയുള്ള അയാളുടെ കാൽനടയാത്രയുടെ ഉദ്ദേശ്യം മനസ്സിലാകുക. രാജ്യത്തെ തെരഞ്ഞെടുപ്പിൽ വോട്ടു ്യന്ത്രങ്ങൾ നിർത്തലാക്കി ബാലറ്റ് പെട്ടി തിരിച്ചുകൊണ്ടുവന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി നാലു ടയറുകൾ ഘടിപ്പിച്ച ആ പെട്ടിയും തള്ളിയുള്ള ഉത്തരാഖണ്ഡിലെ രുദ്രാപുർ സ്വദേശി ഒങ്കാർ സിങ് ദില്ലോൺ ത‍ൻെറ കാൽനടയാത്ര തുടരുകയാണ്. സാമൂഹിക പ്രവർത്തകനും ആക്ടിവിസ്റ്റുമായ 41കാരനായ ഒങ്കാർ സിങ് ആഗസ്റ്റ് 18നാണ് രുദ്രാപുരിലെ ഉധംസിങ് നഗറിൽനിന്ന് പദയാത്ര ആരംഭിച്ചത്. ഉത്തരാഖണ്ഡ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പിന്നിട്ട് വ്യാഴാഴ്ച ബംഗളൂരുവിലെത്തിയ ഒങ്കാർ സിങ്ങിനെ സേവ് ഡെമോക്രസി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. നവംബർ ഒമ്പതിന് കർണാടകയിൽ പ്രവേശിച്ച ഒങ്കാർ ബെളഗാവി, ധാർവാഡ്, ഹാവേരി, ചിത്രദുർഗ തുടങ്ങിയ വിവിധ സ്ഥലങ്ങൾ പിന്നിട്ടാണ് ബംഗളൂരുവിലെത്തിയത്. കഴിഞ്ഞ മൂന്നുമാസത്തിലധികമായി 6,500 കിലോമീറ്ററിലധികം ദൂരമാണ് കാൽനടയായി ഒങ്കാർ പിന്നിട്ടത്. ഒരു ദിവസം 35 കിലോമീറ്റർ ദൂരമാണ് നടക്കാറുള്ളത്. രാത്രിയിൽ പലസ്ഥലങ്ങളിലായി വിശ്രമം. പിന്നിടുന്ന വഴിയിൽ നോട്ടീസുകൾ വിതരണം ചെയ്തും സംസാരിച്ചുമാണ് ത‍ൻെറ ഉദ്ദേശ്യം ജനങ്ങളെ അറിയിക്കുന്നത്. ഇലക്ട്രോണിക് വോട്ടുയന്ത്രം ജനാധിപത്യത്തെ അട്ടിമറിക്കുമെന്നും അതിനാൽ പഴയപോലെ ബാലറ്റ് പേപ്പറിലേക്ക് പോകണമെന്നുമാണ് ഒങ്കാർ പറയുന്നു. ഗുജറാത്തിൽനിന്നുൾപ്പെടെ നിരവധിപേരുടെ പിന്തുണ ലഭിെച്ചന്നും ഒരോ സംസ്ഥാനത്തും ജനങ്ങൾ നൽകുന്ന പിന്തുണയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ബാൻ ഇ.വി.എം, സേവ് ഡെമോക്രസി' എന്നാണ് പദയാത്രയുടെ മുദ്രാവാക്യം. ബംഗളൂരുവിൽനിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, അസം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട് പദയാത്ര ഡൽഹിയിൽ സമാപിക്കും. ഡൽഹിയിൽ പദയാത്ര എത്തുമ്പോഴേക്കും 16,000ത്തിലധികം കിലോമീറ്ററായിരിക്കും പിന്നിടുക. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.