ജില്ല യുറീക്കോത്സവം കിനാലൂരിൽ

ബാലുശ്ശേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻെറ യുറീക്ക ശാസ്ത്രകേരളം മാസികകളുടെ അമ്പതാം വാർഷികത്തിൻെറ ഭാഗമായ ജ ില്ല യുറീക്കോത്സവം നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ കിനാലൂരിലെ പൂവമ്പായ് എ.എം ഹൈസ്കൂളിൽ നടക്കും. 400 കുട്ടികൾ പങ്കെടുക്കുന്ന യുറീക്കോത്സവം സഹവാസ ക്യാമ്പായാണ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിൻെറ രീതി, സംസ്കാരവും സമൂഹവും ആകാശം, ജീവൻ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പഠന പരിപാടിയായാണ് യുറീക്കോത്സവം. കിനാലൂരിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ. ദേവേശൻ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേരളം പത്രാധിപസമിതി അംഗം കെ.കെ. ശിവദാസൻ, എ.സി. ബൈജു, ഇസ്മയിൽ രാരോത്ത്, പരിഷത്ത് നിർവാഹക സമിതി അംഗം ഇളവനി അശോകൻ, പി. ഗിരിജ പാർവതി, ബി. ബിനിൽ, പി.കെ. മുരളി, കെ. ദാസാനന്ദൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. സതീശ് സ്വാഗതവും കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി (ചെയർ പേഴ്സൺ), കെ. ദേവേശൻ, എ.സി. ബൈജു, ഇസ്മയിൽ രാരോത്ത്, കെ.കെ. ബാലകൃഷ്ണൻ, എൻ.പി. രാമദാസ്, കെ. ആലി (വൈസ് ചെയർമാൻമാർ), കെ.കെ. പത്മനാഭൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.