ശുദ്ധീകരണശാലയെ ചൊല്ലി ഗ്രാമസഭയിൽ ബഹളം

ആയഞ്ചേരി: ടൗണിലെ സ്വർണ . ശനിയാഴ്ച നടന്ന 11ാം വാർഡ് ഗ്രാമസഭയാണ് ബഹളത്തിൽ മുങ്ങിയത്. അജണ്ടയിലുണ്ടായിരുന്ന ക്ലീൻ ആ യഞ്ചേരി പദ്ധതി ചർച്ച ചെയ്യാൻ തുടങ്ങുേമ്പാഴാണ് ഒരു വിഭാഗം അംഗങ്ങൾ സ്വർണ ശുദ്ധീകരണശാല ഉയർത്തുന്ന പരിസ്ഥിതി പ്രശ്നം യോഗത്തിൽ ഉന്നയിച്ചത്. ഇതു പരിസരവാസികൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതോടെ ബഹളം തുടങ്ങുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ലയും വാർഡ് മെംബർ ബാബു കുളങ്ങരത്തും നാട്ടുകാരുമായി പ്രശ്നം ചർച്ച ചെയ്തു. തിങ്കളാഴ്ച ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി പ്രശ്നം ചർച്ച ചെയ്യാം എന്നതിൻെറ അടിസ്ഥാനത്തിൽ ബഹളം അവസാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.