ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു

കോടഞ്ചേരി: ഇരുവൃക്കകളും തകരാറിലായ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന കോടഞ്ചേരി വട് ടച്ചുവട് ചോറ്റിക്കുന്നേൽ കൃഷ്ണൻ (42) ചികിത്സ സഹായം തേടുന്നു. അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിൻെറ ഏക ആശ്രയമായിരുന്ന കൃഷ്ണൻ രോഗിയായതോടെ ഭാര്യ കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കൃഷ്ണൻെറ അമ്മ വൃക്ക നൽകാൻ തയാറാണ്. എന്നാൽ, ഭാരിച്ച ചെലവ് താങ്ങാൻ കുടുംബത്തിന് കഴിയുന്നില്ല. ഓപറേഷൻെറ ചെലവ് കണ്ടെത്തുന്നതിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫ്രാൻസീസ് ചാലിൽ ചെയർമാനും സിബി പുത്തൻപുരയിൽ ജനറൽ കൺവീനറും ജേക്കബ് മാത്യു ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് കോടഞ്ചേരി ഫെഡറൽ ബാങ്ക് ശാഖയിൽ 205 70 100041803 നമ്പറായി (IFSC: FDRL ooo2057) അക്കൗണ്ട് തുറന്നിട്ടുണ്ട്. സുമനസ്സുകളുടെ സഹായം തേടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.