കോഴിക്കോട്: സത്യത്തിൻെറയും മധുരത്തിൻെറയും നാട്ടിൽ ഇനിയുള്ള നാല് പകലുകൾ നടനചാരുതയും ദൃശ്യഭംഗിയും നിറയും. പ തിനായിരത്തിലേറെ കലാപ്രതിഭകൾ മാറ്റുരക്കുകയും അതിലേറെ കലാസ്നേഹികൾ ഒഴുകിയെത്തുകയും െചയ്യുന്ന ജില്ല സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്ച തിരശ്ശീല ഉയരും. കലയും സംഗീതവും രക്തത്തിലലിഞ്ഞ കോഴിക്കോട്ടുകാർ മേള വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്. 309 ഇനങ്ങളിലായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി പ്രതിഭകൾക്ക് മാറ്റുരക്കാൻ നഗരത്തിൽ 18 വേദികളാണ് ഒരുക്കിയത്. ബി.ഇ.എം ജി.എച്ച്.എസ്.എസിലെ പ്രധാന വേദിയായ മഹാത്മയിൽ വൈകീട്ട് നാലിന് മന്ത്രി എ.കെ. ശശീന്ദ്രൻ മേള ഉദ്ഘാടനം െചയ്യും. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയാവുകയും എഴുത്തുകാരൻ വി.ആർ. സുധീഷ് മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്യും. ഗാന്ധിജിയുെട 150ാം ജന്മവാർഷികം പ്രമാണിച്ച് ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകളാണ് 18 വേദികൾക്കും നൽകിയത്. 22ന് വൈകീട്ട് ആറിന് സമാപനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം െചയ്യും. മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്രമീകരിച്ച പത്ത് കൗണ്ടറുകളിലാണ് ഭക്ഷണ വിതരണം. ഡോ. എം.കെ. മുനീർ എം.എൽ.എ ചെയർമാനും മേയർ തോട്ടത്തിൽ രവീന്ദ്രൻ വർക്കിങ് ചെയർമാനും ഡി.ഡി.ഇ വി.പി. മിനി ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് കലോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.