പഴച്ചെടികളുടെ അപൂർവ േശഖരവുമായി ലത്തീഫിൻെറ വീട്ടുമുറ്റം കുറ്റ്യാടി: മാർക്കറ്റിൽ അപൂർവമായി കിട്ടുന്ന പഴച്ചെട ികളുടെ വിവിധ ശേഖരങ്ങളുമായി യുവ കർഷകൻെറ വീട്ടുമറ്റം. വേളം ശാന്തിനഗർ വരിക്കോളി അബ്ദുൽ ലത്തീഫാണ് വിവിധ നാടുകളിൽ വളരുന്ന അപൂർവ പഴച്ചെടികൾ വിളയിച്ചെടുക്കുന്നത്. ഡ്രാഗൺ ഫ്രൂട്ട്, ചൈനീസ് ഒാറഞ്ച്, ചൈനീസ് േചമ്പ്, വലിയ ആപ്പിൾ ചാമ്പക്ക, വിയറ്റ്നാം സൂപ്പർ എർലി (പ്ലാവ്), അബിയു, ബട്ടർ, റംബൂട്ടാൻ, മുന്തിരി, അനാർ, സ്വീറ്റ് അമ്പഴങ്ങ, സ്റ്റാർ ഫ്രൂട്ട്, വരദ ഇഞ്ചി, ബറാബ തുടങ്ങിയ നാടനും മറുനാടനുമായി പഴച്ചെടികൾ ഏറെ. ഡ്രാഗൺ ഫ്രൂട്ടാണ് ഏറെ ആകർഷകം. വിയറ്റ്നാം സൂപ്പർ എർലിയിൽ ഇളം തൈയായിരിക്കുേമ്പാൾ തന്നെ ചക്കവിരിയുന്നു. ഒപ്പം മീൻ വളർത്തൽ, േതനുൽപാദനം, വിവിധയിനം കുള്ളൻ കവുങ്ങിൻ തൈകൾ, തെങ്ങിൻ െതെകൾ എന്നിവയും ഉണ്ട്. മീനുകളുടെ കൂട്ടത്തിൽ അഞ്ച് മണിക്കൂർ കരയിൽ കഴിയാൻ സാധിക്കുന്ന അനാബസ് കൂട്ടത്തിലുണ്ട്. റുഹു അനാബസ്, ഷാർക്ക്, തിലോപ്പതി എന്നിവയാണ് മറ്റിനങ്ങൾ. ടെറസിൽ തിരികളിലൂടെ ശാസ്ത്രീയമായ ജലസേചനം നടത്തി പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. വീട്ടിനു വെളിയിൽ ജാതി, വിവിധ തരം വാഴകൾ എന്നിവയും പോത്തു വളർത്തലും ലത്തീഫിന് ഹോബിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.