മുക്കം: മുക്കത്ത് പാളയം ജുമാ മസ്ജിദ് മുൻ ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്വി നിർവഹിച്ചു. യുവാക്കളുടെ വൈജ്ഞാനിക വികാസമുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദാറുൽ അർഖം രൂപവത്കരിച്ചത്. മാസത്തിൽ മൂന്നാമത്തെ ശനിയാഴ്ചയാണ് പ്രഭാഷണം നടക്കുക. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ലെക്ചറർ ഡോ. അലിഫ് ശുക്കൂർ മുഖ്യപ്രഭാഷണം നടത്തി. മസ്ജിദു സുബ്ഹാൻ ഖത്തീബ് വി.പി. ഷൗക്കത്തലി പ്രഭാഷണ പരമ്പരയിലെ ആദ്യവിഷയം അവതരിപ്പിച്ചു. ദാറുൽ അർഖം ജില്ല കോഓഡിനേറ്റർ ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. കൺവീനർ ശമീർ ബാബു കൊടുവള്ളി, കെ.ടി. അബ്ദുൽഹമീദ്, മജീദ് കിളിക്കോട് എന്നിവർ സംസാരിച്ചു. നൗഷാദ് മുക്കം ഖിറാഅത്ത് നടത്തി. സിറാജുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും മുക്കം മേഖല ദാറുൽ അർഖം കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.