കൽപറ്റ: ബാബരി കോടതി വിധി ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാഷിസ്റ്റ് തിരക്കഥയാണെന്ന് ആരോപിച്ച് മാവോവാദികൾ. നാടുകാ ണി ഏരിയ സമിതിയുടെ പേരിൽ ശനിയാഴ്ച വയനാട് പ്രസ് ക്ലബിൽ ലഭിച്ച വാർത്തക്കുറിപ്പിലാണ് മോദി ഭരണകൂടത്തിൻെറ അജണ്ടയാണ് കോടതിവിധിയെന്ന് മാവോവാദികൾ കുറ്റപ്പെടുത്തുന്നത്. വിധിയെ തുടർന്നുള്ള പ്രതിഷേധങ്ങളെ സൈനികമായി അടിച്ചമർത്താനുള്ള തയാറെടുപ്പുകൾ നടത്തുന്നു. ബാബരി കേസിലെ വിധി എല്ലാവരും അംഗീകരിക്കണമെന്ന് പറയുന്ന ഇവർ ശബരിമല ഉൾപ്പെടെ വിഷയങ്ങളിൽ കോടതിവിധിക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചവരാണ്. കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളയുന്നതിന് മുന്നോടിയായി രാജ്യത്ത് വൻ സൈനിക സന്നാഹം ഒരുക്കിയിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും തോക്കുകൊണ്ട് നേരിടുമെന്ന സന്ദേശമാണ് ഭരണകൂടം നൽകുന്നത്. ഇത് ജനാധിപത്യമല്ല, ഫാഷിസമാണ്. മതന്യൂനപക്ഷങ്ങൾ മാത്രമല്ല, മർദിതരും ജനാധിപത്യ ശക്തികളും പോരാട്ടങ്ങളിലൂടെ ജനാധിപത്യ, പൗരാവകാശങ്ങൾ തിരിച്ചുപിടിക്കണം -മാവോവാദി വക്താവ് അജിതയുടെ പേരിൽ പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.