തേഞ്ഞിപ്പലം: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) കേന്ദ്ര സർക്കാർ നടപടിക്കെതിരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സഞ്ജയ് ദോെത്രക്ക് എസ്.എഫ്.ഐയുടെ കരിങ്കൊടി. ടീച്ചിങ്-ലേണിങ് സൻെററിൻെറ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ ഉച്ചക്ക് 12.40ഓടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കാമ്പസിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങിനിടെ 20ഓളം എസ്.എഫ്.ഐ പ്രവർത്തകർ മന്ത്രി പ്രസംഗിച്ചുതുടങ്ങിയതോടെ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു. 15 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനിടെ പ്രവർത്തകർ വേദിയിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. തേഞ്ഞിപ്പലം സി.ഐ ജി. ബാലചന്ദ്രൻെറ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിയുടെ സുരക്ഷക്കായി രണ്ട് ഹോംഗാർഡ് ഉൾപ്പെടെ പത്തിൽ താഴെ പൊലീസുകാർ മാത്രമേ സംഭവസമയത്ത് സെമിനാർ കോംപ്ലക്സിനകത്തുണ്ടായിരുന്നുള്ളൂ. ഉദ്ഘാടനച്ചടങ്ങ് തുടങ്ങുംമുമ്പ് പ്രവർത്തകർ കരിങ്കൊടിയുമായി സദസ്സിൽ ഇടംപിടിച്ചിരുന്നു. കേന്ദ്ര മന്ത്രി പ്രസംഗം തുടങ്ങിയതോടെ എസ്.എഫ്.ഐ പ്രവർത്തകർ സീറ്റിൽനിന്ന് എഴുന്നേറ്റ് കരിങ്കൊടി വീശി വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് പി. ഉഷക്ക് സംഘർഷത്തിനിടെ സാരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസും ഹോംഗാർഡും ചേർന്ന് സമരക്കാരെ പിന്നീട് ബലംപ്രയോഗിച്ച് പുറത്തേക്കു മാറ്റുകയായിരുന്നു. എസ്.എഫ്.ഐ മലപ്പുറം ജില്ല പ്രസിഡൻറ് ഇ. അഫ്സലിൻെറ നേതൃത്വത്തിലുള്ള സമരക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.