കോഴിക്കോട്: യുവാവിൻെറ മൃതദേഹ ഭാഗങ്ങൾ വിവിധയിടങ്ങളിൽ കണ്ടെത്തിയതിനുപിന്നില്‍ പ്രഫഷനല്‍ കൊലയാളിയാണെന്ന് ക ്രൈംബ്രാഞ്ച്. കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. മരിച്ചെന്ന് ഉറപ്പിച്ച് മണിക്കൂറുകള്‍ക്കു ശേഷം ശരീരം വിവിധ ഭാഗങ്ങളായി അറുത്തുമാറ്റുകയായിരുന്നു. മൂര്‍ച്ചയേറിയ വസ്തുമാണ് ഇതിനുപയോഗിച്ചത്. മരം, മാർബിൾ തുടങ്ങിയവ മുറിക്കാനുപയോഗിക്കുന്ന വാളുകൊണ്ടാണ് എല്ലുള്ള ഭാഗം ഒഴിവാക്കി മാംസം മുറിച്ചുമാറ്റിയത്. വിദഗ്ധനായ ആള്‍ക്കല്ലാതെ ഇത്തരത്തില്‍ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മറ്റെവിടെയെങ്കിലും െവച്ച് കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ ശരീരഭാഗങ്ങള്‍ ഇരുവഴിഞ്ഞി പുഴയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. ഇരുവഴിഞ്ഞിപുഴ കടലില്‍ ചേരുന്ന അഴിമുഖത്തുനിന്നാണ് ശരീരഭാഗങ്ങളില്‍ കൂടുതലും ലഭിച്ചത്. ചാക്കില്‍കെട്ടിയനിലയിലുള്ള ഭാഗം കണ്ടെത്തിയതും പുഴയുടെ സമീപത്തുനിന്നാണ്. പുഴയില്‍ ഉപേക്ഷിച്ച ഭാഗങ്ങള്‍ ഒഴുകി കടലിലെത്തിയെന്നാണ് സംശയിക്കുന്നത്. ജൂണ്‍ മാസമായതിനാല്‍ മഴവെള്ളത്തിനൊപ്പം ഇവ കടലില്‍ വേഗത്തില്‍ എത്തിച്ചേര്‍ന്നതാവാമെന്നാണ് കരുതുന്നത്. കാലുകൾ ഇതുവരെ കണ്ടെത്താനുമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.