ജെ.എൻ.യു സമരം വി.സിക്ക് തന്നെ പരിഹരിക്കാമായിരുന്നു -കേന്ദ്ര മന്ത്രി

തേഞ്ഞിപ്പലം: ജെ.എൻ.യുവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സർക്കാർ ഇടപെടുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സഞ്ജയ് ദോത്രേ. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.എൻ.യു വിദ്യാർഥികളെ വിശ്വാസത്തിലെടുത്ത് വൈസ് ചാൻസലറും മാനേജ്മൻെറും ഫീസ് പ്രശ്നം തുടക്കത്തിൽതന്നെ പരിഹരിക്കേണ്ടതായിരുന്നു. വിദ്യാർഥികളുടെ സമരം ന്യായമാണെങ്കിലും അതിരുവിടാതെ നോക്കണമെന്നും മന്ത്രി പറഞ്ഞു. സമവായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അങ്ങനെ ഉണ്ടായില്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി ദോത്ര വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.