കൂടത്തായി: ടോം തോമസ് വധക്കേസിൽ ജോളി പൊലീസ് കസ്​റ്റഡിയില്‍

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് വധക്കേസില്‍ മുഖ്യപ്രതി ജോളിയെ (47) താമരശ്ശേരി കോടതി അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രോസിക്യൂഷന്‍ കസ്റ്റഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, ഒരു ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡി അനുവദിക്കരുതെന്ന് ജോളിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. ഹൈദര്‍ വാദിച്ചു. തുടര്‍ന്ന് ജോളിയെ 18ന് രാവിലെ 11 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത് താമരശ്ശേരി മുന്‍സിഫ് കോടതി ഉത്തരവിടുകയായിരുന്നു. കൂടത്തായി പൊന്നാമറ്റം അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ എന്ന എ.എം. മാത്യുവിനെ (67) വധിച്ച കേസില്‍ രണ്ടാംപ്രതി കാക്കവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്. മാത്യു എന്ന ഷാജിയുടെ (44) അറസ്റ്റ് രേഖപ്പെടുത്താന്‍ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അടുത്തദിവസം അറസ്റ്റ് രേഖപ്പെടുത്തും. ആല്‍ഫൈന്‍ വധക്കേസില്‍ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മാത്യുവിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു. സിലി വധക്കേസില്‍ റിമാന്‍ഡിലായ മൂന്നാംപ്രതി പ്രജികുമാറിനു വേണ്ടി അഭിഭാഷകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷക്കെതിരെ എ.പി.പി സുജയ സുധാകരന്‍ തടസ്സഹര്‍ജി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.