കോഴിക്കോട്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രമേഹത്തിൻെറ തീവ്രത ജനങ്ങളിൽ എത്തിക്കുകയും പ്രമേഹത്തിൻെറ വ്യാപ്തി കുറക്കുകയും ചെയ്യുക ലക്ഷ്യമിട്ട് വിവിധ പരിപാടികൾ ഇന്ന് നടക്കും. ഇൻസുലിൻ കണ്ടുപിടിച്ച സർ ഫെഡറിക് ബാൻറിണിൻെറ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. ജീവിതശൈലീ രോഗമാണ് പ്രമേഹം. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുകയും ക്രമമായ വ്യായാമം അനുഷ്ഠിക്കുകയും ചെയ്താൽ പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയും. േലാകത്ത് 42.5 കോടി പ്രമേഹരോഗികൾ ഉണ്ടെന്നാണ് ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷൻെറ കണക്ക്. ഇതിൽ 90ശതമാനം പേരും ടൈപ്പ് രണ്ട് വിഭാഗക്കാരാണ്. ഏറ്റവും കൂടുതൽ പ്രമേഹബാധിതരുള്ളത് ചൈനയിലാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 7.3 കോടി രോഗികൾ ഇവിടെയുണ്ട്. 'പ്രമേഹവും കുടുംബവും' എന്നതാണ് ലോക പ്രമേഹദിനത്തിൻെറ ഈ വർഷത്തെ മുദ്രാവാക്യം. കുടുംബം ഒപ്പമുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടനയും ഇൻറർനാഷനൽ ഡയബറ്റിസ് ഫെഡറേഷനും ഈ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയിൽ വിവിധ സംഘടനകൾ, ആശുപത്രികൾ, ബോധവത്കരണ പരിപാടികൾ, സൗജന്യ പ്രമേഹനിർണയ ക്യാമ്പുകൾ, നടത്തം, പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണക്രമത്തിലുള്ള ശ്രദ്ധ, വ്യായാമം എന്നിവയിലൂെട 80 ശതമാനം പ്രമേഹവും തടയാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.