മദ്യനയം: സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് ഇടതുമുന്നണി പ്രകടനപത്രികക്ക് വിരുദ്ധമായി -വി.എം.സുധീരൻ

കോഴിക്കോട്: ഇടതുമുന്നണി പ്രകടനപത്രികയിലെ മദ്യനയത്തിനു വിരുദ്ധമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന് ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മാധ്യമ പ്രവര്‍ത്തകന്‍ ഷിബു ടി. ജോസഫ് എഴുതിയ 'ജീവിതമാണ് ലഹരി; രവീന്ദ്രന്‍മാഷിൻെറയും ചിന്നമ്മ ടീച്ചറുടെയും അസാധാരണ ജീവിതകഥ' പുസ്തകപ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അടക്കം ഇക്കാര്യത്തില്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് പുതിയ പബുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. പുതിയ തീരുമാനം സാമൂഹിക ദുരന്തത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കും. കേരളത്തിൻെറ മുഖ്യപ്രശ്‌നം പബുകളില്ലാത്തതാണെന്ന തരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടായത്. അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യങ്ങളില്‍ നിസ്സംഗത പുലര്‍ത്തുന്ന സർക്കാർ കൂടുതല്‍ മദ്യശാലകൾ തുറക്കുന്നതിലാണ് ശ്രദ്ധ കാണിക്കുന്നത്. ഇത് ദുഃഖകരമാണ്. ഇടതുമുന്നണി പ്രകടനപത്രികയിലെ മദ്യനയത്തിനു വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് അതിനെതിരെ പരാതി നല്‍കാനുള്ള തരത്തില്‍ നിയമഭേദഗതി വരുത്തണം -സുധീരന്‍ പറഞ്ഞു. കവി പി.കെ. ഗോപി പുസ്തകത്തിൻെറ ആദ്യ കോപ്പി റവ. ഫാദര്‍ ഡോ. തോമസ് പനക്കലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. േപ്രാഹിബിഷന്‍ ഗാന്ധി- കസ്തൂര്‍ബ വിശേഷാല്‍ പതിപ്പ് തായാട്ട് ബാലന് നല്‍കി വി.എം. സുധീരന്‍ പ്രകാശനം ചെയ്തു. പ്രഫ. ഒ.ജെ. ചിന്നമ്മ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പുസ്തക പരിചയം നടത്തി. ടി. ബാലകൃഷ്ണന്‍, പി.പി. ശ്രീധരനുണ്ണി, യു.െക. കുമാരന്‍, ഡോ. കെ.എം. നസീര്‍, സോഷ്യോ വാസു, വി.പി. ശ്രീധരന്‍ എന്നിവർ സംസാരിച്ചു. പ്രഫ. ടി.എം. രവീന്ദ്രന്‍ സ്വാഗതവും ഭരതന്‍ പുത്തൂര്‍വട്ടം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.