വിട്ടുകിട്ടാത്ത സ്ഥലം സാമൂഹിക പ്രവർത്തകൻ വിലക്ക് വാങ്ങി റോഡിനു കൊടുത്തു

വേളം: ഒരു സ്വകാര്യ വ്യക്തി സ്ഥലം വിട്ടുകൊടുക്കാത്തതിനാൽ യാഥാർഥ്യമാവാതിരുന്ന പെരുവയലിലെ തയ്യിൽമുക്ക്-അരമ്പോൽ സ്കൂൾ റോഡ് സാമൂഹിക പ്രവർത്തകൻെറ ഉദാരതയിൽ യാഥാർഥ്യമായി. ചെറുപ്പറമ്പിൽ താഴയാണ് വർഷങ്ങളായി നാട്ടുകാർ ശ്രമിച്ചിട്ടും അമ്പത് മീറ്ററോളം സ്ഥലം കിട്ടാതിരുന്നത്. ഒതയോത്ത് സി. മുഹമ്മദാണ് സ്ഥലം വാങ്ങി സ്വന്തം ചെലവിൽ റോഡ് വെട്ടി അരമ്പോൽ, ചെന്നിലോട്ട്, ചോയിമഠം പ്രദേശത്തുകാർക്ക് സമർപ്പിച്ചത്. സി. മുഹമ്മദിനെ ചെന്നിലോട്ട് കൂട്ടായ്മയും ജി.സി.സി കമ്മിറ്റിയും ആദരിച്ചു. പൂത്തൂർ സൂപ്പി ഹാജി, മഹല്ല് ഖാദി മൊയ്തു ബാഖവി എന്നിവർ ഉപഹാരം നൽകി. എം.വി. ഇബ്രാഹിം കുട്ടി ഹാജി, എം.കെ. അബ്ദുൽ കരീം, പി. മുഹമ്മദലി, ഇ.കെ. കാസിം, സമദ് നാഗത്ത്, യു.എം. അസീസ്, സി.കെ. കരീം, ടി. നാസർ, എം.വി. നൗഷാദ്, ടി.എം. മുഹമ്മദ് ഷമീം, ഡോ. അബ്ദുൽ സമദ് തച്ചോളി, കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. റോഡിന് തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.