നബിദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തണ്ടോറ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കടന്തറ പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കളെയും നിപ ബാധിച്ചു മരിച്ച ലിനി സിസ്റ്ററുടെ മക്കളെയും ഫാര്‍മസിയില്‍ ഡോക്ടറേറ്റ് നേടിയ സഫീര്‍ അഹമ്മദ് എന്നിവരെയും ആദരിച്ചു. ആവള ഹമീദ്, കെ. സുനില്‍, ജിതേഷ് മുതുകാട്, തന്‍സീര്‍ ദാരിമി കാവുന്തറ, അല്‍അമീന്‍ ഹൈതമി, അബ്ദുല്ല സഅദി, അമീന്‍, ഫാദര്‍. കുരിയാക്കോസ് കൊച്ചു കൈപേല്‍, കരുണാകരന്‍ പുതുശ്ശേരി, വി.ടി. സൂപ്പി, ടോമി വള്ളിക്കാട്ടില്‍, പി.സി. ഷാജു, സി.എ. സുബൈര്‍, ആഷിഖ് മുതുകാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.