ഖത്തർ എയർവേസ്​ സർവിസ് ആരംഭിക്കണം

കക്കട്ടിൽ: ഖത്തർ എയർവേസിൻെറ വിമാന സർവിസ് കണ്ണൂർ വിമാനത്താവളത്തിൽനിന്നും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ഇന്ത്യൻ സ്ഥാനപതിക്ക് നിവേദനം നൽകി. മുൻമന്ത്രിയും ജനത പ്രവാസി കൾചറൽ സൻെററിൻെറ രക്ഷാധികാരിയുമായ കെ.പി. മോഹനൻ, ഖത്തറിലെ അഭിഭാഷകൻ ആലോക്കാട്ടിൽ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. രണ്ടു ലക്ഷത്തോളം ഇന്ത്യക്കാർ വസിക്കുന്ന ഖത്തറിൽ മലയാളികളും കർണാടക്കാരുമായി പതിനായിരത്തോളം യാത്രക്കാരുണ്ടെന്നും ഉത്തരമലബാറിലെ യാത്രക്കാരിൽ ഭൂരിഭാഗവും കണ്ണൂർ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു. നാദാപുരം, കുറ്റ്യാടി, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ സ്വദേശികളാണ് കൂടുതലെന്നും നിവേദനത്തിൽ പറയുന്നു. വിഷയത്തിൽ ഇടപെടാമെന്ന് സ്ഥാനപതി നിവേദകസംഘത്തെ അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.