ഫാഷിസ്​റ്റ്​ വിരുദ്ധ പോരാട്ടം യൂത്ത്​ലീഗി​െൻറ ദൗത്യം

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം യൂത്ത്ലീഗിൻെറ ദൗത്യം ആയഞ്ചേരി: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമാണ് യൂത്ത് ലീഗിൻെറ ചരി ത്രദൗത്യമെന്ന് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ്. ഫാഷിസത്തിനെതിരെയുള്ള യൂത്ത് ലീഗിൻെറ പോരാട്ടം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു കഴിെഞ്ഞന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയഞ്ചേരിയിൽ നടക്കുന്ന കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിൻെറ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. പി.അമ്മത് മാസ്റ്റർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി. അബ്ദുറഹിമാൻ, പി.പി. റഷീദ്, ചുണ്ടയിൽ മൊയ്തു ഹാജി, മലയിൽ ഇബ്രാഹീം ഹാജി, ആർ. യൂസഫ് ഹാജി, കുന്നോത്ത് അഹമ്മദ് ഹാജി, എം.എ. കുഞ്ഞബ്ദുല്ല, കെ.സി. മുജീബ് റഹ്മാൻ, വി.പി. കുഞ്ഞമ്മദ്, പുതിയെടുത്ത് അബ്ദുല്ല, എഫ്.എം. മുനീർ, റഷാദ് വി.എം., അനസ് കടലാട്ട്, ഷാനിബ് ചെമ്പോട്ട്, പി. അബ്ദുറഹ്മാൻ, എം.എം മുഹമ്മദ്, സാദിഖ് മണിയൂർ, ഇ.പി. സലിം, കെ.സി. ജൈസൽ, മൻസൂർ എടവലത്ത്, കാട്ടിൽ മൊയ്തു, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, കെ. മുഹമ്മദ് സ്വാലിഹ് എന്നിവർ സംസാരിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ (മുഖ്യരക്ഷാധികാരി), നൊച്ചാട്ട് കുഞ്ഞബ്ദുല്ല (ചെയർ), എം.പി. ഷാജഹാൻ (ജന. കൺ), എഫ്.എം. മുനീർ (കൺ), കെ.ടി. അബ്ദുറഹിമാൻ (ട്രഷ) തുടങ്ങിയവർ ഉൾക്കൊള്ളുന്ന 101 അംഗ കമ്മിറ്റിക്ക് രൂപം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.