നോൺ എ.സി ബസുകളിലെ മൂട്ടകളെ തുരത്താൻ കർണാടക ആർ.ടി.സി

ബംഗളൂരു: എ.സി പ്രീമിയം ബസുകൾക്ക് പിന്നാലെ നോൺ എ.സി ബസുകളിലെ മൂട്ടകളെ 'പുകച്ചു പുറത്തുചാടിക്കാൻ' കർണാടക ആർ.ടി.സി. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് ദീർഘദൂര നോൺ എ.സി ബസുകളിലെ മൂട്ടശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നത്. ദീർഘദൂര നോൺ എ.സി സൂപ്പർ ക്ലാസ് ബസുകളിലും കർണാടക സരിഗെ ബസുകളിലും മരുന്നടിച്ചായിരിക്കും മൂട്ടകളെ തുരത്തുക. ബസ് ടാർപോളിൻ ഷീറ്റുകൊണ്ട് മൂടിയിട്ടശേഷമാണ് പ്രത്യേക രീതിയിൽ പുകച്ചുകൊണ്ട് മൂട്ടകളെ തുരത്തുന്നത്. സെൻട്രൽ വെയർഹൗസ് കോർപറേഷനായിരിക്കും മൂട്ടകളെ തുരത്താനുള്ള പ്രവൃത്തി ചെയ്യുക. നേരത്തേ രാജഹംസ, വോൾവോ, മൾട്ടി ആക്സിൽ സ്ലീപ്പർ തുടങ്ങിയ പ്രീമിയം ബസുകളിലായിരുന്നു മൂട്ടകളെ തുരത്തിയിരുന്നത്. തുണികൊണ്ടുള്ള സീറ്റുകളിലും ബസിൻെറ വശങ്ങളിലും മറ്റുമാണ് മൂട്ടകൾ വ്യാപകമായി കാണുന്നത്. റെക്സിൻ സീറ്റുകളുള്ള സാധാരണ ബസുകളിൽ മൂട്ടശല്യം അധികം ഉണ്ടാകാറില്ല. എന്നാൽ, അടുത്തിടെ ഇത്തരം ബസുകളിലും മൂട്ടകളുണ്ടെന്ന പരാതി വന്നതോടെയാണ് പരിഹാര നടപടികളുമായി കർണാടക ആർ.ടി.സി മുന്നോട്ടുവന്നത്. മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ സരിഗെ ബസിൽനിന്ന് മൂട്ടകളുടെ വിഡിയോ യാത്രക്കാർ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. സ്വകാര്യ ബസുകളിലും മൂട്ടശല്യം ഉണ്ടാകാറുണ്ട്. ഒാരോ മൂന്നു മാസം കൂടുമ്പോഴും ബസുകളിലെ മൂട്ടകളെ നീക്കം ചെയ്യാനാണ് തീരുമാനം. എ.സി ബസുകൾക്ക് 24 മണിക്കൂർ സമയമാണ് മൂട്ടകളെ തുരത്താനുള്ള പ്രവൃത്തിക്ക് എടുക്കുക. നോൺ എ.സി. ബസുകളിൽ ആറുമണിക്കൂറിനുള്ളിൽ പൂർത്തിയാകും. മൂട്ടക്കൊപ്പം കൂറശല്യവും ബസുകളിലുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഭക്ഷണ സാധനങ്ങൾ ബസിൽ തന്നെ വെച്ചുപോകുന്നതിനെ തുടർന്നാണ് കൂറകൾ വ്യാപകമാകുന്നതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. അതേസമയം, മൂട്ടകളെ ഒാടിക്കാനുള്ള പ്രവൃത്തിക്ക് ലക്ഷങ്ങളാണ് കെ.എസ്.ആർ.ടി.സി ചെലവഴിക്കുന്നത്. 2016 മുതൽ ഇതുവരെ 10,652 ബസുകളിലെ മൂട്ടകൾ മരുന്നടിച്ച് തുരത്തിയതിൽ രണ്ടുകോടി രൂപയോളമാണ് ചെലവായത്. 2016-17 വർഷത്തിൽ 3056 ബസുകളും (ചെലവ് -67.4 ലക്ഷം), 2017-18 വർഷത്തിൽ 2,831 ബസുകളും (ചെലവ് -66.9 ലക്ഷം), 2018-19 വർഷത്തിൽ 3,575 (73.2 ലക്ഷം) 2019-20 വർഷത്തിൽ 1,190 ബസുകളും (28.1 ലക്ഷം) ആണ് ഇത്തരത്തിൽ മൂടിയിട്ടുകൊണ്ട് മരുന്നടിച്ച് മൂട്ടകളെ തുരത്തിയത്. വീരകല്ല് സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു ബംഗളൂരു: ഹൈകോടതി നിർദേശത്തെ തുടർന്ന് ബംഗളൂരുവിലെ നാഷനൽ മിലിട്ടറി മെമ്മോറിയൽ പരിസരത്ത് സ്മാരകമായി 'വീരകല്ല്' സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. വീരകല്ല് എന്നറിയപ്പെടുന്ന വലിയ ഒറ്റക്കൽ പ്രതിമയാണ് സ്ഥാപിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായാണ് ഏകശില സ്മാരകം നിർമിക്കാൻ തുടങ്ങിയത്. ഇതിനായി മൂന്നുദിവസത്തിലധികം പ്രവൃത്തിയും നടന്നു. ശിൽപം ഉണ്ടാക്കുന്നതിന് നൽകുന്ന പ്രതിഫലം കൂട്ടിനൽകണമെന്നാവശ്യപ്പെട്ട് ബംഗളൂരു െഡവലപ്മൻെറ് അതോറിറ്റിക്കെതിരെ ശിൽപി അശോക് ഗുഡിഗർ ഹരജി നൽകിയതോടെയാണ് നിർമാണം നിലച്ചത്. തുടർന്നാണ് കേസിൽ ബി.ഡി.എക്ക് അനുകൂലമായ ഹൈകോടതി വിധി പുറത്തുവന്നത്. 75 അടി വലുപ്പമുള്ള വീരകല്ലിന് 94 ലക്ഷം രൂപയാണ് ശിൽപിക്ക് നൽകാൻ നിശ്ചയിച്ചിരുന്നത്. ഇതിൽ 90 ശതമാനം നൽകിക്കഴിഞ്ഞെന്നും ഇതിനുശേഷമാണ് തുക കൂട്ടി ചോദിച്ചതെന്നും ബി.ഡി.എ അധികൃതർ കോടതിയെ അറിയിച്ചു. നിർമാണം പുനരാരംഭിച്ചതോടെ അധികം വൈകാതെ അനാച്ഛാദനം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അധികൃതർ. ദേവഹനഹള്ളിയിലെ ക്വാറിയിൽനിന്നാണ് 450 ടൺ ഭാരമുള്ള ഒറ്റക്കൽ ശിൽപം നിർമിച്ചത്. തുടർന്ന് വലിയ െട്രയിലർ വാഹനത്തിൽ ബംഗളൂരുവിലെത്തിക്കുകയായിരുന്നു. ഒറ്റക്കല്ല് ബംഗളൂരുവിലെത്തിക്കാൻ മാത്രം 5.46 കോടിയാണ് ചെലവായത്. ഗതാഗതക്കുരുക്ക് ഒഴിവാക്കി രാത്രിയിലാണ് െട്രയിലർ സഞ്ചരിച്ചിരുന്നത്. വീരകല്ലുമായി സാവധാനം നീങ്ങുന്ന വാഹനം 22 ദിവസമെടുത്താണ് മിലിട്ടറി മെമ്മോറിയലിൽ എത്തിയത്. റോഡപകടങ്ങളിൽ മെട്രോ നഗരങ്ങളിൽ ബംഗളൂരു രണ്ടാമത് -2016ൽ കർണാടകയിൽ മാത്രം 11,286 പേരാണ് മരിച്ചത് ബംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കർണാടക മുന്നിൽ. തമിഴ്നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കർണാടകയും അപകടനിരക്കിൽ മുന്നിലുള്ളത്. ഇതോടൊപ്പം ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്ന രാജ്യത്തെ മെട്രോ നഗരങ്ങളിൽ ബംഗളൂരുവാണ് രണ്ടാമത്. 2016ലെ അപകടമരണങ്ങളുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രണ്ടുവർഷം മുമ്പുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2016ൽ രാജ്യത്തെ 4.73 ലക്ഷം റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2015ൽ 4.64 ലക്ഷമായിരുന്നതാണ് 4.73 ലക്ഷമായി ഉയർന്നത്. ഇതിൽ 2016ൽ 1.51 ലക്ഷം പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. 2015ൽ 1.48 ലക്ഷം പേരാണ് മരിച്ചത്. രാജ്യത്തെ 53 മെട്രോ നഗരങ്ങളിലായി 2016ൽ 83,324 അപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 7,486 അപകടങ്ങളുമായി ചെന്നൈ നഗരമാണ് മുന്നിൽ. 5,356 അപകടങ്ങൾ വീതം ഡൽഹിയും ബംഗളൂരുവുമാണ് രണ്ടാമത്. 2016ൽ ഡൽഹിയിലും ബംഗളൂരുവിലുമുണ്ടായ അപകടങ്ങളുടെ എണ്ണം ഒരുപോലെയാണ്. 2015നെ അപേക്ഷിച്ച് ചെന്നൈയിലും ബംഗളൂരുവിലും അപകടനിരക്ക് വർധിച്ചു. അപകടങ്ങളെ തുടർന്നുള്ള മരണസംഖ്യയിൽ ഉത്തർപ്രദേശാണ് മുന്നിൽ. 2016ൽ ഉത്തർപ്രദേശിൽ മാത്രം 19,006 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 17,128 പേരും മഹാരാഷ്ട്രയിൽ 13, 682 പേരും മരിച്ചു. കർണാടകയിൽ 11,286 പേരാണ് അപകടങ്ങളിൽ മരിച്ചത്. ഇതുകൂടാതെ കർണാടകയിൽ 54,544 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ 25.1 ശതമാനം പേരും ഇരുചക്രവാഹന യാത്രക്കാരാണ്. ട്രക്ക്, േലാറി അപകടങ്ങളുടെ നിരക്ക് 19 ശതമാനമാണ്. കാർ, ബസ് വാഹനങ്ങളുടെ അപകടനിരക്ക് യഥാക്രമം 14, 9.7 ശതമാനമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപകടങ്ങളിൽ കൂടുതലും വേഗമേറിയ ഡ്രൈവിങ്ങിനെ തുടർന്നാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.