നബിദിനാഘോഷത്തിന്​ തുടക്കമായി

പുറമേരി: മുതുവടത്തൂർ ഏരിയൽ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും മനാറുൽഹുദ മദ്റസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്നുദിവസം നീളുന്ന നബിദിനാഘോഷ പരിപാടി (ജൽസെ മീലാദ്) തുടങ്ങി. പുനത്തിൽ ഇബ്രാഹിം ഹാജി പതാക ഉയർത്തി. മഹല്ല് ഖാസി സി.എച്ച്. മഹ്മൂദ് സഅദി പ്രാർഥന നടത്തി. പഠനവേദി കെ.കെ. ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് ഫൈസി, നവാസ്, സി.കെ. മൂസ ഹാജി, കണ്ണാടി അബ്ദുല്ല ഹാജി, ആയനി മൊയ്തു ഹാജി, പിലാക്കണ്ടി അബ്ദുല്ല ഹാജി, സി.കെ. നവാസ്, മുഹമ്മദ് കാറോറത്ത്, ഫൈസൽ കല്ലുള്ളതിൽ, അബ്ദുല്ല പൂവോളി, ജബ്ബാർ മൗലവി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.