വധിക്ക​െപ്പട്ടവർ ആര്​? മാവോവാദികളുടെ പത്രക്കുറിപ്പിലും ഒന്നും പറയുന്നില്ല

കൽപറ്റ: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെച്ചുകൊന്ന നാല് മാവോവാദികളിൽ മൂന്നുേപരെ തിരിച്ചറിയാത്തത് വലിയ ചോദ്യചിഹ്നമായിരിക്കെ, സംഭവത്തിനുശേഷം മാവോവാദികൾ പുറത്തുവിട്ട ലഘുലേഖയിലും മരിച്ചവരെക്കുറിച്ച് ഒന്നും പറയുന്നില്ല. കൊല്ലെപ്പട്ട മണിവാസകം ഒഴികെയുള്ളവരെ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിഞ്ഞിട്ടില്ല. മണിവാസകത്തിനു പുറമെ കാർത്തി, അരവിന്ദ്, രമ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ, രമയടക്കമുള്ളവരെക്കുറിച്ചുള്ള അവ്യക്തത നീങ്ങിയിട്ടില്ല. മവോവാദി നാടുകാണി ഏരിയ സമിതിയുടെ പേരിൽ പുറത്തുവിട്ട പത്രപ്രസ്താവനയിൽ മരിച്ചവരുടെ പേരുകൾ പറയുന്നില്ല. ഏറെ ചർച്ചയായ സംഭവത്തെക്കുറിച്ചും വിശദീകരണമില്ല. മാവോവാദികൾക്കായി മറ്റു സംസ്ഥാനങ്ങൾ നൽകിയ ചിത്രങ്ങളിൽ നിന്നാണ് കാർത്തി, അരവിന്ദ്, രമ, മണിവാസകം എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞെതന്ന് പറയുന്നു. കർണാടക ചിക്കമഗളൂരു സ്വദേശി സുരേഷാണോ പൊലീസ് പറയുന്ന കാർത്തിക് എന്ന സംശയവും നീങ്ങിയിട്ടില്ല. രമ, അരവിന്ദ് എന്നിവരെക്കുറിച്ചും അവ്യക്തമായ വിവരങ്ങളാണുള്ളത്. വി. മുഹമ്മദലി ----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.