ഈങ്ങാപ്പുഴ: ദേശീയപാത വകുപ്പിൻെറ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എൻ.എച്ച് 766ൽ ഉൾപ്പെട്ട താമരശ്ശേരി ചുരം ഉൾപ്പെടുന്ന ഭാഗത്തിൻെറ നവീകരണപ്രവൃത്തിക്ക് 33 കോടി രൂപയുടെ അനുമതി. അടിവാരം മുതൽ ചുണ്ടേൽ വരെയുള്ള ഭാഗമാണ് പ്രവൃത്തി നടക്കുക. വീതികൂട്ടൽ, സൈഡ് കെട്ടൽ, ആവശ്യമായ ഇടങ്ങളിൽ റോഡിൻെറ ലെവൽ ഉയർത്തൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് ടാർ ചെയ്യും. എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്. എസ്റ്റിമേറ്റ് സമർപ്പിക്കുന്ന മുറക്ക് സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.