സ്വന്തം ലേഖകൻ കോഴിക്കോട്: ആഭ്യന്തരവകുപ്പ് അടക്കിഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെത്ത ിയ ദിനം തന്നെ സി.പി.എം പ്രവർത്തകർക്ക് നേരെ യു.എ.പി.എ എന്ന കരിനിയമം. അലൻ ഷുഹൈബും ത്വാഹ ഫസലും സി.പി.എം പ്രവർത്തകരാണെന്ന് ബന്ധുക്കൾ പറയുന്നു. അലൻെറ കുടുംബം വർഷങ്ങളായി സി.പി.എം പ്രവർത്തകരാണ്. നടിയും സാമൂഹികപ്രവർത്തകയുമായ സജിത മഠത്തിലിൻെറ സഹോദരി സബിതയുടെയും പാർട്ടി മുൻ ബ്രാഞ്ച് െസക്രട്ടറിയും അനുഭാവിയുമായ ഷുഹൈബിൻെറയും മകനാണ് അലൻ. വടകര ഡയറ്റിലെ അധ്യാപികയായ സബിത സി.പി.എം അനുകൂല അധ്യാപക സംഘടനയായ െക.എസ്.ടി.എ ജില്ല കമ്മിറ്റി അംഗമാണ്. സബിതയുടെ അമ്മ സാവിത്രി ടീച്ചർ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്ക് പരിചയമുള്ള പ്രവർത്തകയായിരുന്നു. സി.പി.എം പതാക പുതച്ചാണ് സാവിത്രി ടീച്ചറുടെ മൃതദേഹം ചിതയിൽെവച്ചതെന്ന് സജിത മഠത്തിലിൻെറ ഭർത്താവും സി.പി.എം ബുദ്ധിജീവിയുമായ റൂബിൻ ഡിക്രുസ് ഫേസ്ബുക്കിൽ കുറിച്ചു. അലൻെറ പിതാവായ ഷുഹൈബ് കുറ്റിച്ചിറയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പിണറായി-വി.എസ് ഗ്രൂപ് വഴക്കിൻെറ കാലത്ത് കടുത്ത പിണറായി പക്ഷക്കാരനായിരുന്നു ഷുഹൈബ്. തർക്കം കഴിഞ്ഞപ്പോൾ പാർട്ടി അംഗത്വം ഉപേക്ഷിച്ചെങ്കിലും ഇപ്പോഴും പാർട്ടി അനുഭാവിയാണെന്ന് റൂബിൻ പറയുന്നു. കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി പാലയാട് നട കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയായ അലൻ എസ്.എഫ്.ഐയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അധ്യാപകർക്കും ഏറെ പ്രിയപ്പെട്ട വിദ്യാർഥിയാണ്. മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ ഫേസ്ബുക്ക് വഴി സ്ഥിരമായി പ്രതികരിക്കാറുണ്ട്. ഡി.വൈ.എഫ്.ഐ പ്രവർത്തകൻകൂടിയായ അലൻ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പന്നിയങ്കര മേഖല കമ്മിറ്റി സമ്മേളനത്തിലും പെങ്കടുത്തതായി ബന്ധുക്കൾ പറയുന്നു. പുതിയ ഭാരവാഹികൾക്ക് അഭിവാദ്യമർപ്പിച്ച് അലൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ബാലസംഘം കല്ലായ് മേഖല സെക്രട്ടറി, കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിക്കുന്ന അലൻ എസ്.എഫ്.ഐ സൗത്ത് എരിയ കമ്മിറ്റി മുൻ അംഗമായിരുന്നു. ഒളവണ്ണക്കടുത്ത് പാറമ്മലിലെ സി.പി.എം ബ്രാഞ്ച് അംഗമാണ് ത്വാഹ ഫസലെന്ന് സഹോദരൻ ഇജാസ് പറഞ്ഞു. എന്നാൽ, സ്കൂളിൽ പഠിക്കുേമ്പാൾ ചുമരിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം എഴുതിയ ത്വാഹയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നാണ് ചില െപാലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.