'പിടിച്ചെടുത്ത' നോട്ടീസ്​ മാവോയിസ്​റ്റ്​ പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേത്​

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻെറയും ത്വാഹയുടെയും കൈയിൽനിന്ന് പിടിച്ചെടുത്തതെന്ന് െപാലീസ് അവകാശപ്പെടുന്ന നോട്ടീസ് സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ളത്. വിപ്ലവപ്രസ്ഥാനത്തെയും വിപ്ലകാരികളെയും ആശയങ്ങളെയും ഇല്ലായ്മ ചെയ്യാമെന്ന് പിണറായി വിജയനും സി.പി.എമ്മും വ്യാമോഹിക്കുകയാണെന്ന് നോട്ടീസിൽ പറയുന്നു. അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ ഭവാനി ദളത്തിലെ നാലുപേരെ മാവോവാദി വേട്ടയിൽ െകാലപ്പെടുത്തിയ കേരളസർക്കാറിൻെറ ഭരണകൂടഭീകര നടപടിയിൽ മനുഷ്യസ്നേഹികൾ അപലപിക്കണെമന്ന് നോട്ടീസിലുണ്ട്. വ്യാജ ഏറ്റുമുട്ടലിനെ തുറന്നുകാട്ടി ഉദ്യോഗസ്ഥ മേധാവികൾക്കും ഭരണനേതൃത്വങ്ങൾക്കും അർഹമായ ശിക്ഷ നേടിക്കൊടുക്കാൻ ബഹുജനങ്ങൾ മുന്നോട്ടുവരണം. വിപ്ലവകാരികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതുവരെ പോരാട്ടം തുടരും. മാവോവാദി െകാലപാതകപരമ്പര സർക്കാർ തുടരുകയാണ്. പ്രഖ്യാപിത നിയമവ്യവസ്ഥകളെ കാറ്റിൽപറത്തുകയാണ്. സോഷ്യൽ ഫാഷിസ്റ്റ് ഭരണകൂട വാഴ്ചയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാം ന്യായീകരിച്ച് ജനാധിപത്യ, ധാർമിക, രാഷ്ട്രീയ മൂല്യങ്ങളെ െവല്ലുവിളിക്കുകയാണെന്ന് നോട്ടീസ് കുറ്റപ്പെടുത്തുന്നു. 32ഓളം ലോക്കപ്പ് െകാലപാതകങ്ങൾ നടന്നിട്ടുണ്ട്. വാളയാർ പെൺകുട്ടികളുടെ മരണവും നോട്ടീസിൽ സൂചിപ്പിക്കുന്നുണ്ട്. പിണറായി വിജയൻെറ ഭരണത്തിൽ പൊലീസ്രാജാണ് നടമാടുന്നത്. മാവോവാദി വേട്ടയുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽ പക്ഷികളാണ്. കേന്ദ്രത്തിൻെറ അടിച്ചമർത്തൽ പദ്ധതിയുടെ പതാകവാഹകരാണ് സി.പി.എം. ജനവിരുദ്ധ ശക്തികളെ പുഴുത്ത പട്ടികളെപ്പോലെ ജനം ആട്ടിയോടിക്കുന്ന കാലം വിദൂരമല്ലെന്നും നോട്ടീസിലുണ്ട്. അതേസമയം, ഇത്തരം നോട്ടീസ് തങ്ങളുെട കൈയിലില്ലായിരുന്നുെവന്നാണ് അലനും ത്വാഹയും പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.