ആവിഷ്​കാര സ്വാത​ന്ത്ര്യം ​െവല്ലുവിളി നേരിടുന്നു -മന്ത്രി ടി.പി. രാമകൃഷ്​ണൻ

കുറ്റ്യാടി: അഭിപ്രായപ്രകടനത്തിനുള്ള അവകാശവും ആവിഷ്കാര സ്വാന്ത്ര്യവും കടുത്ത െവല്ലുവളി നേരിടുകയാണെന്ന് മന് തി ടി.പി. രാമകൃഷ്ണൻ. കുന്നുമ്മൽ ഉപജില്ല കലാമേള നടുപ്പൊയിൽ യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. സാഹിത്യത്തോടും, അഭിപ്രായപ്രകനടങ്ങളോടുമുള്ള വിദ്വേഷം പടർത്താനുള്ള നീക്കം സജീവമായ നീക്കം നടക്കുകയാണെന്നും അത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമഞ്ചായത്ത്് പ്രസിഡൻറ് കെ.ടി. അശ്വതി, ജില്ല പഞ്ചായത്തംഗം കെ.പി. സജിത, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ. നാണു, കെ.കെ. ആയിഷ, വി.പി. മൊയ്തു, എ.ഇ.ഒ പി.സി. മോഹനൻ, കെ.കെ. സുനിൽകുമാർ, ഹെഡ്മാസ്റ്റർ പി.കെ. സുരേഷ്, കെ.കെ. സത്യനാരയണൻ, പി.എം. കുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.