പ്രകൃതിദുരന്തങ്ങളെ നേരിടാൻ ബ്ലോക്ക്​ പഞ്ചായത്തി​െൻറ ദുരന്തനിവാരണ സേന

പ്രകൃതിദുരന്തങ്ങളെ നേരിടാൻ ബ്ലോക്ക് പഞ്ചായത്തിൻെറ ദുരന്തനിവാരണ സേന കോഴിക്കോട്: പ്രളയബാധിത പ്രദേശങ്ങളായ കടലുണ്ടി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ദുരന്തനിവാരണ സേന രൂപവത്കരിക്കാൻ കോഴിേക്കാട് േബ്ലാക്ക് പഞ്ചായത്ത് തയാറെടുക്കുന്നു. 'ദുരന്ത നിവാരണ സേന രൂപവത്കരണവും െറസ്ക്യൂ സൻെററിൽ ഉപകരണങ്ങൾ വാങ്ങലും' എന്ന പദ്ധതിയുടെ ഭാഗമായാണ് സേന രൂപവത്കരിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രകൃതിദുരന്ത വേളയിൽ ദുരന്തമുഖത്തേക്ക് ധൈര്യസമേതം ഇറങ്ങി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവർക്ക് തീവ്രപരിശീലനം നൽകി സജ്ജരാക്കുക, െറസ്ക്യൂ സൻെററിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി സൂക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കടലുണ്ടിയിൽ 30ഉം ഒളവണ്ണയിൽ 60ഉം സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം നൽകുക. അടിയന്തര ജീവൻരക്ഷ സംവിധാനങ്ങൾ, പ്രഥമ ശുശ്രൂഷ, നേതൃപാടവം, മുൻകരുതൽ, ഫയർ ആൻഡ് റെസ്ക്യൂ, ഇലക്ട്രിക്കൽ, വാട്ടർ െറസ്ക്യൂ എന്നീ മേഖലകളിൽ ട്രോമകെയറുമായി യോജിച്ചാണ് പരിശീലനം നൽകുക. നവംബർ അഞ്ചിന് രാവിലെ പത്തിന് മാത്തറയിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദഗ്ധർ നയിക്കുന്ന ബോധവത്കരണ ക്ലാസുകളുമുണ്ടാകും. നവംബർ 20ന് ശേഷം മൂന്നു ദിവസത്തെ പരിശീലനക്ലാസും നടക്കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാരി, സി. ഷേർളി, പി.വി സന്തോഷ്, ട്രോമകെയർ സെക്രട്ടറി രാജേഗാപാൽ, ശ്രീയിഷ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.