p3 LEAD ഗുണപ്രദമായാൽ സ്വകാര്യ പങ്കാളിത്തം അംഗീകരിക്കണം -മുഖ്യമന്ത്രി

കോഴിക്കോട്: നാടിനും പാവങ്ങൾക്കും ഗുണം ലഭിക്കും വിധം സ്വകാര്യ പങ്കാളിത്തമാകാമെന്ന്‌ മുഖ്യമന്ത്രി പിണറായി വ ിജയൻ. കല്ലുത്താൻ കടവ്‌ ഫ്ലാറ്റ് അന്തോവസികൾക്ക് തുറന്നുകൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലാറ്റിലെ അന്തേവാസി സരോജിനി ഗോവിന്ദൻ മുഖ്യമന്ത്രിയിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി. ബി.ഒ.ടി പദ്ധതികൾ സാധാരണക്കാർക്ക്‌ ഉപകാരപ്രദമെങ്കിൽ പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിൻെറ നാല്‌ മിഷനുകളിൽ പൊതുവിദ്യാഭ്യാസ യജ്ഞം, ലൈഫ്‌ ആർദ്രം, ഹരിതകേരളം പദ്ധതികളിൽ എല്ലാം ജന പങ്കാളിത്തമുണ്ട്‌. മൂന്നുവർഷംകൊണ്ട്‌ അഞ്ചു ലക്ഷം വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലെത്തിച്ചതോടെ പണമില്ലാത്ത സാധാരണക്കാരനാണ് ഗുണമുണ്ടായത്. ഇതുവഴി വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കേരളം ഒന്നാമതായി മാറി. ബെൻസും ഒാഡിയും ബി.എം.ഡബ്ല്യുവുമൊെക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുന്നിൽ കാണുന്ന കാലം വന്നെന്നാണ് പലരും പറയുന്നത്. ലൈഫ്‌ പദ്ധതി അടുത്തവർഷത്തോടെ പൂർത്തിയാകും. ഖജനാവിൽ പണമുണ്ടായിട്ടല്ല, സർക്കാർ ഇതൊക്കെ ചെയ്യുന്നത്‌. നാടിന്‌ പ്രയോജനം ലഭിക്കുമെന്നതുകൊണ്ടാണ്‌. രാജ്യവും സംസ്ഥാനവും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ഓർക്കണം. എന്നാൽ, മാലിന്യ സംസ്‌കരണത്തിൽ വേണ്ടത്ര മുന്നേറാൻ സംസ്ഥാനത്തിന്‌ കഴിഞ്ഞിട്ടില്ല. സംസ്‌കരണ പ്ലാൻറിനെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറണം. ആധുനിക പ്ലാൻറുകൾ അടുത്തുള്ളവർക്ക് പോലും ദുർഗന്ധമുണ്ടാക്കില്ല -മുഖ്യമന്ത്രി പറഞ്ഞു. കല്ലുത്താന്‍ കടവിലെ 89 പേരും മുതലക്കുളം റോഡ് നവീകരണത്തിൻെറ ഭാഗമായി മാറ്റിപാര്‍പ്പിച്ച 14 കുടുംബങ്ങളുമാണ് ഫ്ളാറ്റിലേക്ക് മാറുന്നത്. കല്ലുത്താൻ കടവിലെ മാർക്കറ്റ്‌ കോംപ്ലക്സിൻെറ ശിലയിടൽ മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിർവഹിച്ചു. മന്ത്രി എ.സി മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. ഫ്‌ളാറ്റ് നിർമിച്ച കാഡ്‌കോ പ്രതിനിധികൾക്ക് മന്ത്രി മൊയ്തീന്‍ ഉപഹാരം നല്‍കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദിയും പറഞ്ഞു. എം.കെ. രാഘവന്‍ എം.പി, എം.എല്‍എമാരായ വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാര്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, മുന്‍ മേയര്‍മാരായ എ.കെ. പ്രേമജം, സി.ജെ റോബിന്‍, കെ.സി. മുജീബ്റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.