സംസ്ഥാന റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ് റോഡ് റെയ്‌സ്​ കോഴിക്കോട്ട് തുടങ്ങി

കോഴിക്കോട്: സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൻെറ ഭാഗമായിട്ടുള്ള റോഡ് റെയ്‌സ് (ക്വാഡ്, ഇൻലൈൻ) മത്സരങ്ങൾ കോഴിക്കോട് സൈബർ പാർക്കിൽ നടന്നു. കാഡറ്റ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് വിഭാഗത്തിൽ ദേശീയതാരങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. കെൻസ ഹോൾഡിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇസ്മയിൽ സേട്ട് ഉദ്ഘാടനം ചെയ്തു. കെ.ആർ.എസ്.എ സീനിയർ വൈസ് പ്രസിഡൻറ് ബി.വി.എൻ. റെഡ്‌ഡി അധ്യക്ഷത വഹിച്ചു. സൈബർ പാർക്ക് സി.ജി.എം.സി. നിരീഷ്, കെ.ആർ.എസ്.എ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പ്രേം, തച്ചിലോട്ട് നാരായണൻ, ബി.എസ് .എൻ.എൽ.ഡി.ജി.എം. പത്മനാഭൻ, സി.എം. വിനോദ്‌കുമാർ, സി.ഒ.ടി. അബ്ദുൽ ഖാദർ, ആദി അലി അഹമ്മദ്, ലാലു മഹേഷ്, സത്യപ്രകാശൻ, സി.പി. ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മഴ കാരണം മാറ്റിെവച്ച റിങ്ക് റെയ്‌സ് മത്സരങ്ങൾ വടകര നാരായൺ നഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. മൂന്നിന് റോഡ് റെയ്‌സ് മത്സരങ്ങൾ രാവിലെ ആറു മുതൽ കോഴിക്കോട് സൈബർ പാർക്കിലും ഉച്ചക്ക് റിങ്ക് റെയ്‌സ് വടകരയിലും നടക്കുമെന്ന് സംഘാടകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.